ഇടുക്കി: അണക്കരയില്‍ 13 വയസുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. അണക്കരയില്‍ വാടകയ്‌ക്ക് താമസിച്ചിരുന്ന കരുണാപുരം തണ്ണീര്‍പാറ വാലയില്‍ സ്റ്റെഫിന്‍ എബ്രഹാം (19) ആണ് അറസ്റ്റിലായത്. സ്‌കൂള്‍ വിദ്യാര്‍ഥിനിയായ 13 വയസുകാരിയെ പ്രണയം നടിച്ച് രണ്ട് മാസത്തോളം പീഡിപ്പിച്ചുവെന്നാണ് പരാതി.
പ്രണയം നടിച്ച് രണ്ട് മാസത്തോളം പീഡനം; 13കാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍ - ഇടുക്കിയില്‍ 13കാരിയെ പീഡിപ്പിച്ചു
രണ്ട് മാസത്തോളം പല തവണയായി പീഡിപ്പിച്ചു. പെണ്‍കുട്ടിയുടെ മുത്തശിയുടെ പരാതിയിലാണ് അറസ്റ്റ്.
പ്രണയം നടിച്ച് രണ്ട് മാസത്തോളം പീഡനം; 13കാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍
പെണ്‍കുട്ടിയെ പ്രതി ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തിയ പെണ്‍കുട്ടിയുടെ മുത്തശിയാണ് പൊലീസില്‍ പരാതി നല്‍കിയത്. പെണ്‍കുട്ടിയുമായി അടുപ്പം സ്ഥാപിച്ച പ്രതി സ്വന്തം വീട്ടിലും പെണ്‍കുട്ടിയുടെ വീട്ടിലും വീടിന് സമീപത്തെ പുരയിടത്തിലെത്തിച്ചും പീഡനത്തിനിരയാക്കിയിട്ടുണ്ടെന്ന് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.
Also Read: മകളെ പീഡിപ്പിച്ചയാളെ വെട്ടിനുറുക്കി പുഴയിലെറിഞ്ഞു; പിതാവും ബന്ധുവും അറസ്റ്റില്‍