ഇടുക്കി: ഉപ്പുതറയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു. കരിന്തരുവി സ്വദേശി പുത്തൻവീട്ടിൽ മെറിൻ മാർട്ടിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. വ്യാഴാഴ്ച രാത്രി മുതലാണ് പെൺകുട്ടിയെ കാണാതായത്. യുവാവും പെൺകുട്ടിയും പ്രണയത്തിലായിരുന്നു. ഇത് തിരച്ചറിഞ്ഞ ബന്ധുക്കൾ ഉപ്പുതറ പൊലീസിൽ പരാതി നൽകി.വെള്ളിയാഴ്ച രാവിലെ മെറിൻ പെൺകുട്ടിയുമായി സ്റ്റേഷനിൽ ഹാജരാകുകയായിരുന്നു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ യുവാവ് അറസ്റ്റില്‍ - മെറിൻ മാർട്ടിന്‍
പെൺകുട്ടിയെ കട്ടപ്പനയിലെ ഷെൽട്ടർ ഹോമിലേക്ക് മാറ്റി. അടുത്ത ദിവസം ഇവരെ കൗൺസിലിംങ്ങിന് വിധേയരാക്കും.
വൈദ്യപരിശോധനക്ക് പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും പെൺകുട്ടി വിസമ്മതിച്ചു. യുവാവുമായി പ്രണയത്തിലാണെന്നും സ്വന്തം ഇഷ്ടപ്രകാരം ഇറങ്ങി പോയതാണെന്നുമുള്ള അഭിപ്രായത്തിൽ പെൺകുട്ടി ഉറച്ചു നിന്നു. എന്നാല്‍ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയ കുറ്റത്തിന് ഐപിസി 363 വകുപ്പു പ്രകാരം മെറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം മെറിനെ ജാമ്യത്തില്‍ വിട്ടയച്ചു. പെൺകുട്ടിയെ കട്ടപ്പനയിലെ ഷെൽട്ടർ ഹോമിലേക്ക് മാറ്റി. അടുത്ത ദിവസം ഇവരെ കൗൺസിലിങ്ങിന് വിധേയരാക്കും.