കേരളം

kerala

ETV Bharat / state

കല്ലാര്‍ ഡാമില്‍ യുവാവ് മുങ്ങി മരിച്ചു - Kallar Dam

കാല്‍വഴുതി വെള്ളത്തില്‍ വീണ സുഹൃത്തിനെ രക്ഷിക്കാൻ ജിബിന്‍ ഡാമിലേക്ക് ചാടുകയായിരുന്നു

കല്ലാര്‍ ഡാം  ഇടുക്കി  നെടുങ്കണ്ടം  മുങ്ങിമരണം  നെടുങ്കണ്ടം ഫയര്‍ ഫോഴ്‌സ്  Kallar Dam  drowned in dam
കല്ലാര്‍ ഡാമില്‍ യുവാവ് മുങ്ങി മരിച്ചു

By

Published : Oct 1, 2020, 7:27 PM IST

ഇടുക്കി: കല്ലാര്‍ ഡാമില്‍ യുവാവ് മുങ്ങിമരിച്ചു. നെടുങ്കണ്ടം എഴുകുംവയല്‍ സ്വദേശി പഴംപുരയ്ക്കല്‍ ജിബിന്‍ ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെ ഡാമിന് സമീപത്തെ പാറയിലിരുന്ന് ചൂണ്ടയിടുകയായിരുന്ന എഴുകുംവയല്‍ സ്വദേശികളായ പഴംപുരയ്ക്കല്‍ ജിബിന്‍, വഴീപറമ്പില്‍ ഐബിന്‍ എന്നിവരാണ് അപകടത്തില്‍ പെട്ടത്. കാല്‍വഴുതി വെള്ളത്തില്‍ വീണ ഐബിനെ രക്ഷിക്കാനായി ജിബിന്‍ വെള്ളത്തിലേയ്ക്ക് ചാടുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ ഐബിനെ രക്ഷപ്പെടുത്തി. എന്നാൽ ജിബിനെ കണ്ടെത്താനായില്ല.

സംഭവം നടന്ന ഉടന്‍ തന്നെ നെടുങ്കണ്ടം ഫയര്‍ ഫോഴ്‌സ് എത്തി തെരച്ചില്‍ ആരംഭിച്ചു. ജിബിന്‍ വീണ ഭാഗത്ത് ഏകദേശം 30 അടി താഴ്ചയില്‍ വെള്ളം ഉണ്ടായിരുന്നു. ഡാമിന്‍റെ ഷട്ടര്‍ തുറന്ന് ജലനിരപ്പ് ക്രമീകരിച്ചാണ് തെരച്ചില്‍ നടത്തിയത്. ഒരു മണിക്കൂറിലധികം നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹം ലഭിച്ചത്. ചൂണ്ട നൂല്‍ ദേഹത്ത് കുരുങ്ങിയ നിലയിലാണ് ജിബിനെ കണ്ടെത്തിയത്. മൃതദേഹം നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലേയ്ക്ക മാറ്റി. നെടുങ്കണ്ടം പൊലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.

ABOUT THE AUTHOR

...view details