കേരളം

kerala

ETV Bharat / state

സ്കൂട്ടര്‍ അപകടത്തില്‍പെട്ട് യുവാവ് മരിച്ചു - ചേറ്റുകുഴിയില്‍ സ്കൂട്ടര്‍ അപകടം

ചേറ്റുകുഴിയിലെ ബന്ധു വീട്ടില്‍ പോയി നെടുങ്കണ്ടത്തേക്ക് മടങ്ങവേയാണ് അപകടം നടന്നത്. ചേറ്റുകുഴി അപ്പാപ്പിക്കടയ്ക്ക് സമീപത്ത് വെച്ച് സ്കൂട്ടര്‍ നിയന്ത്രണം വിട്ട് കലുങ്കില്‍ ഇടിക്കുകയായിരുന്നു.

Young man died  Young man died in a scooter accident  scooter accident  സ്കൂട്ടര്‍ അപകടത്തില്‍പെട്ട് യുവാവ് മരിച്ചു  ചേറ്റുകുഴിയില്‍ സ്കൂട്ടര്‍ അപകടം  ആലേപ്പുരയ്ക്കല്‍ പ്രശാന്ത് മരിച്ചു
സ്കൂട്ടര്‍ അപകടത്തില്‍പെട്ട് യുവാവ് മരിച്ചു

By

Published : Oct 5, 2020, 4:59 AM IST

ഇടുക്കി: ചേറ്റുകുഴിയില്‍ സ്കൂട്ടര്‍ അപകടത്തില്‍ പെട്ട് യുവാവ് മരിച്ചു. നെടുങ്കണ്ടം കല്‍കൂന്തല്‍ സ്വദേശി ആലേപ്പുരയ്ക്കല്‍ പ്രശാന്ത് (21) ആണ് മരിച്ചത്. ചേറ്റുകുഴിയിലെ ബന്ധു വീട്ടില്‍ പോയി നെടുങ്കണ്ടത്തേക്ക് മടങ്ങവേയാണ് അപകടം നടന്നത്. ചേറ്റുകുഴി അപ്പാപ്പിക്കടയ്ക്ക് സമീപത്ത് വെച്ച് സ്കൂട്ടര്‍ നിയന്ത്രണം വിട്ട് കലുങ്കില്‍ ഇടിക്കകുയായിരുന്നു.

കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. കൊവിഡ് ടെസ്റ്റുകള്‍ നടത്തി പോസ്റ്റ്മാര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് പ്രശാന്തിന്റെ കുടുംബം നെടുങ്കണ്ടം കല്‍കൂന്തലിലേയ്ക്ക് താമസം മാറിയത്.

ABOUT THE AUTHOR

...view details