ഇടുക്കി:ശാന്തൻപാറ ബി എൽ റാവിൽ സുഹൃത്തുക്കൾ തമ്മിലുണ്ടായ വാക്കു തർക്കത്തെ തുടർന്ന് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മറയൂർ കോവിൽക്കടവ് സ്വദേശി ചന്ദ്രബോസ് (42) ആണ് മരിച്ചത്. ഇയാളുടെ സുഹൃത്തായ കൊല്ലം അഞ്ചൽ സ്വദേശി എ ആർ മൻസിലിൽ റിയാസ് ഇബ്രാഹിം കുട്ടിയെ ശാന്തൻപാറ പൊലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്‌ത് വരുന്നു.
തടിപ്പണിക്കായി ബി എൽ റാവിൽ എത്തിയതാണ് ഇരുവരും. 15-ാം തീയതി വൈകിട്ടാണ് മദ്യപിച്ച ശേഷം ഇരുവരും തമ്മിൽ വാക്ക് തർക്കം ഉണ്ടാകുന്നത്. തർക്കത്തിനിടയിൽ റിയാസ് ചന്ദ്രബോസിനെ പിടിച്ചു തള്ളിയിരുന്നു. ഇതിനെ തുടർന്ന് മരകുറ്റിക്ക് മുകളിലേക്ക് വീണ ചന്ദ്രബോസിന്‍റെ വയറിന് പരിക്ക് ഏൽക്കുകയും ചെയ്‌തിരുന്നു.