ഇടുക്കി:അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവ കലാകാരി മരിച്ചു. എസ്റ്റേറ്റ് പൂപ്പാറ ഒറ്റപ്ലാക്കൽ ഗീതുമോളാണ് (മീനാക്ഷി-20 ) മരിച്ചത്. ശ്രീകൃഷ്ണപുരത്ത് കാര്‍ മതിലില്‍ ഇടിച്ചുണ്ടായ അപകടത്തിലാണ് യുവതിയ്‌ക്ക് പരിക്കേറ്റത്. ഏതാനും ടെലിഫിലുമുകളിൽ അഭിനയിച്ചിട്ടുണ്ട്.
കാര്‍ അപകടത്തില്‍ പരിക്കേറ്റ യുവ കലാകാരി മരിച്ചു - ഇടുക്കി ഇന്ന വാര്‍ത്ത
പാലക്കാട് ശ്രീകൃഷ്ണപുരത്ത് കാര്‍ മതിലില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ യുവ കലാകാരി ഗീതുമോളാണ് മരിച്ചത്.
![കാര്‍ അപകടത്തില്‍ പരിക്കേറ്റ യുവ കലാകാരി മരിച്ചു Young actress dies in car accident അപകടത്തില്‍ പരിക്കേറ്റ യുവ കലാകാരി മരിച്ചു Idukki todays news kerala todays news യുവ കലാകാരി മരിച്ചു ഇടുക്കി ഇന്ന വാര്‍ത്ത കേരളം ഇന്നത്തെ വാര്‍ത്ത](https://etvbharatimages.akamaized.net/etvbharat/prod-images/768-512-13994491-59-13994491-1640310558943.jpg)
കാര്‍ അപകടത്തില്‍ പരിക്കേറ്റ യുവ കലാകാരി മരിച്ചു
സിനിമ - സീരിയൽ താരം തനിമ ഉൾപ്പെടെയുളള സംഘം സഞ്ചരിച്ചിരുന്ന കാർ മണ്ണാർക്കാട്ട് നിന്ന് ഷൂട്ടിങ് കഴിഞ്ഞ് മടങ്ങുന്നതിനിടെ ബുധനാഴ്ചയാണ് സംഭവം. തനിമയ്‌ക്കും സഹയാത്രികരായ രമ, ബിന്ദു എന്നിവർക്കും അപകടത്തിൽ പരിക്കേല്‍ക്കുകയുണ്ടായി. മണ്ണാർക്കാട് വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് ഇവര്‍.