കേരളം

kerala

ETV Bharat / state

ഇടുക്കിയിൽ ലോക പേവിഷബാധാ വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു - ഇടുക്കി മെഡിക്കല്‍ കോളജ്

2030 ന് മുമ്പ് പേവിഷബാധ മൂലമുണ്ടാകുന്ന മരണ നിരക്ക് ഇല്ലാതാക്കുക, രോഗസാധ്യത കുറക്കുക, ജനങ്ങളില്‍ അവബോധം സൃഷ്‌ടിക്കുക എന്നതാണ് ഇത്തവണത്തെ ദിനാചരണ സന്ദേശം

World Anti-rabis Day was celebrated in Idukki  World Anti-rabis Day  പേവിഷ ബാധാ വിരുദ്ധ ദിനാചരണം  ലോക പേവിഷ ബാധാ വിരുദ്ധ ദിനാചരണം നടന്നു  ഇടുക്കി മെഡിക്കല്‍ കോളജ്  idukki medical college
ഇടുക്കിയിൽ ലോക പേവിഷ ബാധാ വിരുദ്ധ ദിനാചരണം നടന്നു

By

Published : Sep 28, 2020, 9:43 PM IST

ഇടുക്കി: ലോക പേവിഷബാധാ വിരുദ്ധ ദിനാചരണത്തിന്‍റെ ജില്ലാതല ഉദ്‌ഘാടനവും വെബിനാറും നടന്നു. ഇടുക്കി ജില്ലാ മെഡിക്കല്‍ ഓഫീസിന്‍റെയും ആരോഗ്യ കേരളത്തിന്‍റെയും ആഭിമുഖ്യത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പ്രിയ എന്‍. ഉദ്‌ഘാടനം നിര്‍വഹിച്ചു. 2030 ന് മുമ്പ് പേവിഷബാധ മൂലമുണ്ടാകുന്ന മരണ നിരക്ക് ഇല്ലാതാക്കുക, രോഗസാധ്യത കുറക്കുക, ജനങ്ങളില്‍ അവബോധം സൃഷ്‌ടിക്കുക എന്നതാണ് ഇത്തവണത്തെ ദിനാചരണ സന്ദേശം.

ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ കമ്മ്യൂണിറ്റി മെഡിസിന്‍ അസിസ്റ്റന്‍റ് പ്രൊഫസര്‍മാരായ ഡോ. മീനു, ഡോ. ജനിസ് എന്നിവര്‍ വെബിനാറിന് നേതൃത്വം നല്‍കുകയും സംശയങ്ങള്‍ക്ക് മറുപടി നൽകുകയും ചെയ്‌തു. ജില്ലയിലെ 60 സ്ഥാപനങ്ങളിലെ ഡോക്‌ടര്‍മാരും ജീവനക്കാരും വെബിനാറില്‍ പങ്കെടുത്തു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. സുഷമ. പി.കെ അധ്യക്ഷ പ്രസംഗം നടത്തി.

ABOUT THE AUTHOR

...view details