പോസ്റ്റോഫീസ് അക്കൗണ്ട് വഴി വേതനം നല്‍കണമെന്ന് തൊഴിലുറപ്പ് തൊഴിലാളികള്‍ - Workers from Edamalakkudy demanding wages through post office account
ഇടമലക്കുടിയിൽ നിന്നും മൂന്നാറിലെ ബാങ്കിലെത്തി പണം എടുക്കുന്നതിന് ഗതാഗതസൗകര്യങ്ങളുടെ അഭാവവും മണിക്കൂറുകളുടെ സമയനഷ്‌ടവും തുടര്‍ക്കഥയായതോടെയാണ് പരിഹാരം വേണമെന്ന ആവശ്യം ശക്തമായത്.
ഇടുക്കി: ഇടമലക്കുടിയിലെ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് പോസ്റ്റോഫീസ് അക്കൗണ്ട് വഴി വേതനം നല്‍കണമെന്ന് ആവശ്യം. നിലവില്‍ മൂന്നാറിൽ പ്രവർത്തിക്കുന്ന ഇടുക്കി ജില്ലാബാങ്കിന്‍റെ ശാഖയിലേക്കാണ് ഇവരുടെ വേതനം എത്തുന്നത്. ഇടമലക്കുടിയിൽ നിന്നും മൂന്നാറിലെ ബാങ്കിലെത്തി പണം എടുക്കുന്നതിന് മണിക്കൂറുകള്‍ യാത്രചെയ്യുകയും ബാങ്കില്‍ ഏറെ നേരം ക്യൂ നിൽക്കുകയും വേണം. പണമെടുത്ത് പലരും രാത്രിയിലാണ് കോളനിയിൽ മടങ്ങിയെത്തുന്നത്. ഈ പ്രതിസന്ധി മറികടക്കാനാണ് തൊഴിലുറപ്പ് വേതനം പോസ്റ്റോഫീസ് വഴിയാക്കണമെന്ന ആവശ്യം കോളനി നിവാസികൾ മുമ്പോട്ട് വയ്ക്കുന്നത്.
TAGGED:
ഇടമലക്കുടി