ഇടുക്കി: ദേവികുളത്ത് തെരുവുനായ ആക്രമണത്തിൽ തൊഴിലുറപ്പ് തൊഴിലാളിക്ക് പരിക്ക്. ദേവികുളം ഇരച്ചിപാറ സ്വദേശി പ്രഭാകരന്‍റെ കാലിലാണ് തെരുവുനായ കടിച്ചത്. പരിക്കേറ്റ ഇയാളെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ദേവികുളത്ത് തെരുവുനായ ആക്രമണം; തൊഴിലുറപ്പ് തൊഴിലാളിക്ക് പരിക്ക് - തൊഴിലുറപ്പ് തൊഴിലാളിക്ക് പരിക്ക്
ദേവികുളം റേഡിയോ സ്റ്റേഷന് സമീപം തൊഴിലുറപ്പ് ജോലിയിൽ ഏർപ്പെട്ടുകൊണ്ടിരിക്കവെയാണ് തെരുവുനായ ആക്രമണം ഉണ്ടായത്.
ദേവികുളത്ത് തെരുവുനായ ആക്രമണം; തൊഴിലുറപ്പ് തൊഴിലാളിക്ക് പരിക്ക്
ദേവികുളം റേഡിയോ സ്റ്റേഷന് സമീപം ജോലിയെടുക്കവെ ശനിയാഴ്‌ച(24.09.2022) രാവിലെയാണ് തെരുവുനായയുടെ ആക്രമണം ഉണ്ടായത്. ഉടൻ തന്നെ സമീപത്തെ മണ്ണ് തൊഴിലാളികൾ ചേർന്ന് ദേവികുളം പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ എത്തിച്ചു. പ്രാഥമിക ചികിത്സ നൽകിയ ശേഷം ഇയാളെ അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
താലൂക്ക് ആസ്ഥാനമായ ദേവികുളത്ത് തെരുവുനായ ശല്യം രൂക്ഷമാണ്. ഭയത്തോടെയാണ് താലൂക്ക് ഓഫിസിലും വില്ലേജ് ഓഫിസിലും വിവിധ ആവശ്യങ്ങൾക്കായി ജനങ്ങൾ എത്തുന്നത്.