ഇടുക്കി: മരത്തില്‍ നിന്നും വീണ് തൊഴിലാളി മരിച്ചു. തിങ്കള്‍ക്കാട് മന്നാക്കുടി കോളനിയിലെ അയ്യാവ് (49) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്‌ക്ക് (26 ഏപ്രില്‍ 2022) സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ ഏലത്തിന് തണല്‍ ക്രമീകരിക്കുന്നതിന് മരത്തിന്‍റെ ശിഖരം മുറിച്ച് മാറ്റുന്നതിനിടെയാണ് അപകടം. സുരക്ഷയ്‌ക്കായി ദേഹത്ത് കെട്ടിയിരുന്ന കയര്‍ ഊരിപോയതിനെ തുടര്‍ന്ന് അയ്യാവ് 25 അടി താഴ്‌ചയിലേക്ക് വീഴുകയായിരുന്നു.
മരത്തില്‍ നിന്ന് 25 അടി താഴ്‌ചയിലേക്ക് വീണ് തൊഴിലാളി മരിച്ചു - തിങ്കള്‍ക്കാട് മന്നാക്കുടി
ഏലത്തിന് തണല്‍ ക്രമീകരിക്കുന്നതിനായി മരത്തിന്‍റെ ശിഖരങ്ങള്‍ മുറിച്ചുമാറ്റുന്നതിനിടെയാണ് അപകടം
മരത്തില്‍ നിന്ന് 25 അടി താഴ്‌ചയിലേക്ക് വീണ് തൊഴിലാളി മരിച്ചു
മറ്റ് തൊഴിലാളികള്‍ ഇയാളെ അടുത്തുള്ള നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും മരണം സംഭവിച്ചിരുന്നു. അടിമാലി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന അയ്യാവിന്‍റെ മൃതദേഹം പോസ്‌റ്റ്മാര്‍ട്ടം നടത്തിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.