ഇടുക്കി :അടിമാലിയില്‍ (Adimali) ജാക്കി തെന്നിമാറിയതിനെ തുടര്‍ന്ന് കാറിന് (Car) അടിയില്‍പ്പെട്ട വര്‍ക്ഷോപ്പ് (Work Shop) ജീവനക്കാരന് ദാരുണാന്ത്യം (Work Shop Worker Died). ആനവിരട്ടി കമ്പിലൈന്‍ സ്വദേശി റോബിനാണ് (Robin) മരിച്ചത്. വ്യാഴാഴ്‌ച (ഓഗസ്റ്റ് 24) വൈകിട്ടാണ് സംഭവം. അടിമാലി (Adimali) സ്വദേശിയായ യുവാവ് കാറില്‍ അറ്റകുറ്റ പണികള്‍ നടത്താന്‍ വര്‍ക്ഷോപ്പിലെത്തിയപ്പോള്‍ റോബിന്‍ മാത്രമാണ് സ്ഥലത്തുണ്ടായിരുന്നത്.
Work Shop Worker Died : ജാക്കി തെന്നിമാറി കാറിന് അടിയില്‍പ്പെട്ടു ; വര്‍ക്ഷോപ്പ് ജീവനക്കാരന് ദാരുണാന്ത്യം - അടിമാലി പുതിയ വാര്‍ത്തകള്‍
Accident Death In Idukki : തെന്നിമാറിയ കാറിന് അടിയില്‍പ്പെട്ട യുവാവിന് ദാരുണാന്ത്യം. മരിച്ചത് ആനവിരട്ടി സ്വദേശി റോബിന്‍. അപകടം കാര്‍ ജാക്കി വച്ച് ഉയര്‍ത്തുന്നതിനിടെ.
Published : Aug 25, 2023, 4:33 PM IST
കാറിന്‍റെ കേടുപാടുകള്‍ പരിശോധിക്കുന്നതിനായി ജാക്കി ഉപയോഗിച്ച് കാര്‍ (Car) ഉയര്‍ത്തുന്നതിനിടെ ജാക്കി തെന്നിമാറുകയായിരുന്നു. ഇതോടെ കാറിന് അടിയില്‍ ഇരിക്കുകയായിരുന്ന റോബിന്‍റെ മുഖത്തേക്ക് വാഹനം വന്നിടിച്ചു. ഇടിയുടെ ആഘാതത്തില്‍ റോബിന്‍റെ (Robin) തലയിലും മുഖത്തും ഗുരുതരമായി പരിക്കേറ്റു. സംഭവത്തിന് പിന്നാലെ ഉടന്‍ തന്നെ റോബിനെ കോട്ടയം മെഡിക്കല്‍ കോളജിലെത്തിച്ചു (Kottayam Medical College ). പരിക്ക് ഗുരുതരമായതിനെ തുടര്‍ന്ന് കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ചികിത്സയ്ക്കിടെ മരിക്കുകയായിരുന്നു.