കേരളം

kerala

ETV Bharat / state

മഹിളാ കോണ്‍ഗ്രസിന്‍റെ നേതൃത്വത്തിൽ വനിതാദിനാചരണം - മഹിളാ കോണ്‍ഗ്രസ്

മഹിളാ കോണ്‍ഗ്രസ് ഇടുക്കി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ അടിമാലിയില്‍ സംഘടിപ്പിച്ച ലോക വനിതാ ദിനാചരണ പരിപാടി അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്‌തു

Mahila Congress  Women's day  മഹിളാ കോണ്‍ഗ്രസ്  വനിതാദിനാചരണം
വനിതാദിനാചരണം

By

Published : Mar 8, 2020, 7:56 PM IST

ഇടുക്കി: വനിതകള്‍ സ്വയംപര്യാപ്‌തതയില്‍ എത്തിയാൽ മാത്രമേ രാജ്യത്ത് സാമ്പത്തിക വളര്‍ച്ച പൂര്‍ണമാകൂവെന്ന് ഇടുക്കി എംപി അഡ്വ. ഡീന്‍ കുര്യാക്കോസ്. മഹിളാ കോണ്‍ഗ്രസ് ഇടുക്കി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ അടിമാലിയില്‍ സംഘടിപ്പിച്ച ലോക വനിതാ ദിനാചരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡിസിസി പ്രസിഡന്‍റ് ഇബ്രാഹിംകുട്ടി കല്ലാര്‍ സമ്മേളനത്തില്‍ വനിതാദിന സന്ദേശം നല്‍കി. അടിമാലി വ്യാപാരഭവന്‍ ഓഡിറ്റോറിയത്തിലായിരുന്നു ലോകവനിതാ ദിനാചരണ പരിപാടികള്‍ സംഘടിപ്പിച്ചത്.

മഹിളാ കോണ്‍ഗ്രസിന്‍റെ നേതൃത്വത്തിൽ വനിതാദിനാചരണം

മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റ് ഇന്ദുസുധാകരന്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ മഹിളാ കോണ്‍ഗ്രസ് ദേവികുളം നിയോജകമണ്ഡലം പ്രസിഡന്‍റ് മോളി പീറ്റര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കൊച്ചുത്രേസ്യാ പൗലോസ്, ലീലാമ്മ ജോസ്, മഞ്ചു ജിന്‍സ് തുടങ്ങിയവര്‍ സംസാരിച്ചു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുണ്ടാകുന്ന അതിക്രമങ്ങളിൽ ജാഗ്രത എന്ന വിഷയത്തില്‍ പൊലീസുദ്യോഗസ്ഥനായ വി.കെ മധു ക്ലാസെടുത്തു. ജില്ലയുടെ വിവിധ മേഖലകളില്‍ നിന്നെത്തിയ മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരിപാടിയില്‍ പങ്കെടുത്തു.

ABOUT THE AUTHOR

...view details