ഇടുക്കി: തൊടുപുഴ മണക്കാട് ചിറ്റൂരില്‍ കുടുംബത്തിലെ മൂന്നുപേര്‍ ആത്‌മഹത്യയ്‌ക്ക് ശ്രമിച്ച സംഭവത്തില്‍ ഒരാള്‍ മരിച്ചു. ചിറ്റൂർ പുല്ലറയ്ക്കൽ ആന്‍റണിയുടെ ഭാര്യ ജെസിയാണ് മരിച്ചത്. ഇന്നലെ ഉച്ചയ്‌ക്ക് 2.45യോടെയാണ് ചികിത്സയിലായിരുന്ന ജെസി മരണത്തിന് കീഴടങ്ങിയത്.
തൊടുപുഴയിലെ കൂട്ട ആത്മഹത്യ ശ്രമം; ഒരാള്‍ മരിച്ചു, രണ്ടുപേര്‍ ഗുരുതരാവസ്ഥയില്‍ - ആന്‍റണി
തൊടുപുഴ സ്വദേശി പുല്ലറയ്‌ക്കല്‍ ആന്‍റണിയുടെ ഭാര്യ ജെസിയാണ് മരിച്ചത്. ആന്‍റണിയും മകള്‍ സില്‍നയും ഗുരുതരാവസ്ഥയില്‍ വെന്‍റിലേറ്ററില്‍ തുടരുകയാണ്
തൊടുപുഴയിലെ കൂട്ട ആത്മഹത്യ ശ്രമം
ഭര്‍ത്താവ് ആന്‍റണിയും മകള്‍ സില്‍നയും തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. വെന്‍റിലേറ്ററിൽ തുടരുന്ന ഇരുവരുടെയും നില ഗുരുതരമാണെന്ന് ഡോക്‌ടര്‍മാര്‍ അറിയിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.