ഇടുക്കി:സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗത്തിനെതിരെ പീഡന ആരോപണവുമായി സിപിഐ മഹിള സംഘടനയുടെ വൈസ് പ്രസിഡന്‍റായ വീട്ടമ്മ. ഇത് സംബന്ധിച്ച് സിപിഐ സംസ്ഥാന കൗണ്‍സിലിനും, സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും വീട്ടമ്മ പരാതി നല്‍കി. പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുവാനും പാർട്ടിയോട് വീട്ടമ്മ അനുമതി തേടി. സംസ്ഥാന കൗണ്‍സില്‍ അംഗത്തിനെതിരെ മൂന്ന് പേജുള്ള പരാതിയാണ് നല്‍കിയത്. ലൈംഗിക അതിക്രമമുണ്ടായി എന്ന പരാതി ഉയര്‍ത്തിയതിനാല്‍ ജീവന്‍ നഷ്‌ടപ്പെടാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ പൊലീസില്‍ പരാതിപ്പെടാന്‍ പാര്‍ട്ടി അനുമതി നല്‍കണമെന്നുമാണ് വീട്ടമ്മയുടെ ആവശ്യം.
സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗത്തിനെതിരെ പീഡന ആരോപണം; പാർട്ടി പ്രവർത്തകയുടെ പരാതിയില്‍ അന്വേഷണം - sexually assaulted
ലൈംഗിക അതിക്രമമുണ്ടായി എന്ന പരാതി ഉയര്‍ത്തിയതിനാല്‍ ജീവന്‍ നഷ്‌ടപ്പെടാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ പൊലീസില്‍ പരാതിപ്പെടാന്‍ പാര്‍ട്ടി അനുമതി നല്‍കണമെന്നുമാണ് വീട്ടമ്മയുടെ ആവശ്യം.
പാര്‍ട്ടി ജില്ലാ ഓഫീസില്‍ ജില്ലാ സെക്രട്ടറി കെകെ ശിവരാമന്‍, സംസ്ഥാന കൗണ്‍സില്‍ അംഗം പി മുത്തുപാണ്ടി, പീരുമേട് എംഎല്‍എ ഇഎസ് ബിജിമോള്‍ എന്നിവരടങ്ങിയ അന്വേഷണ കമ്മിഷന് മുന്നില്‍ വീട്ടമ്മ മൊഴി നല്‍കി. സംസ്ഥാന കൗണ്‍സില്‍ അംഗം സ്‌ഥിരമായി ഫോണില്‍ വിളിക്കുകയും ഓഫീസിലേക്ക് വരാന്‍ നിരന്തരം ആവശ്യപ്പെടുകയും ചെയ്‌തുവെന്നും ഹൈറേഞ്ചിലെ ഓഫീസില്‍ വെച്ച് പീഡന ശ്രമം ഉണ്ടായെന്നുമാണ് ആരോപണം. ഫോണ്‍ സന്ദേശങ്ങളും ഫോണ്‍ റെക്കോഡും വീട്ടമ്മ മുതിര്‍ന്ന നേതാക്കള്‍ക്ക് കൈമാറിയിരുന്നു.
ആരോപണം അന്വേഷിക്കാന്‍ പാർട്ടി നിയോഗിച്ച മൂന്നംഗ കമ്മിഷൻ ഇന്നലെ മുതൽ തെളിവെടുപ്പ് ആരംഭിച്ചു. അന്വേഷണ കമ്മിഷന്‍ അംഗങ്ങളായ ജില്ലാ എക്‌സിക്യൂട്ടീവ് അംഗങ്ങളായ പ്രിന്‍സ് മാത്യു, എന്‍ ഗുരുനാഥന്‍, മഹിളാ സംഘം ജില്ലാ സെക്രട്ടറി ജയ മധു എന്നിവര്‍ തെളിവെടുപ്പിന് ഉടുമ്പുംചോല മണ്ഡലം കമ്മിറ്റി ഓഫീസില്‍ എത്തിയിരുന്നു.