ഇടുക്കി: ആനയിറങ്കൽ ജലാശയത്തിൽ തോട്ടം തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. ആനയിറങ്കൽ സ്വദേശി വെള്ളത്തായിയുടെ (66) മൃതദേഹമാണ് കണ്ടെത്തിയത്. സ്റ്റീൽ പാത്രം ശരീരത്തിൽ കുടുങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കാൽവഴുതി ഡാമിലേക്ക് വീണതാവാമെന്നാണ് പ്രാഥമിക നിഗമനം.
ഇന്ന് രാവിലെ 6 മണിയോടെയാണ് മൃതദേഹം ആനയിറങ്കൽ ബോട്ടിങ്ങിന് സമീപം കണ്ടെത്തിയത്. രാവിലെ തോട്ടത്തിൽ പോയവരാണ് മൃതദേഹം കണ്ടത്. മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്ന ഇവർ സഹോദരന്‍റെ ഇളയ മകൻ ജഗൻമോഹൻ്റെ കൂടെയാണ് താമസിച്ചിരുന്നത്. കാഴ്‌ച കുറവുള്ള ഇവർ വീട്ടുകാരോട് പറയാതെ ഇറങ്ങി നടക്കാറുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.