കേരളം

kerala

ETV Bharat / state

ഇടുക്കിയില്‍ വനത്തിനുള്ളില്‍ സ്ത്രീ തീ കൊളുത്തി മരിച്ചു - നേര്യമംഗലം

കോതമംഗലം താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ബന്ധുക്കള്‍ എത്തി തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് വിട്ടുകൊടുത്തു.

woman committed suicide in neriamangalam  suicide  woman  ഇടുക്കിയില്‍ വനത്തിനുള്ളില്‍ സ്ത്രീ തീ കൊളുത്തി മരിച്ചു  സ്ത്രീ തീ കൊളുത്തി മരിച്ചു  നേര്യമംഗലം  തീ കൊളുത്തി മരിച്ചു
ഇടുക്കിയില്‍ വനത്തിനുള്ളില്‍ സ്ത്രീ തീ കൊളുത്തി മരിച്ചു

By

Published : Mar 12, 2021, 1:49 PM IST

ഇടുക്കി: നേര്യമംഗലത്ത് പാലത്തിന് സമീപം വനത്തിൽ സ്ത്രീ തീ കൊളുത്തി മരിച്ചു. കോട്ടയം സ്വദേശിനി അൽഫോൺസ സിറിയക് (52) ആണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. തിങ്കളാഴ്ച വൈകിട്ട് പാലത്തിന് സമീപം വനത്തിലാണ് സ്ത്രീ തീകൊളുത്തി ആത്മഹത്യ ചെയ്തത്. ബാഗില്‍ നിന്നും അല്‍ഫോന്‍സ എന്ന പേരും കുറച്ച് രൂപയും പൊലീസ് കണ്ടെടുത്തിരുന്നു. ആത്മഹത്യയുടെ കാരണം വ്യക്തമല്ലെന്ന് കുട്ടമ്പുഴ പൊലീസ് അറിയിച്ചു. കോതമംഗലം താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ബന്ധുക്കള്‍ എത്തി തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് വിട്ടുകൊടുത്തു.

ABOUT THE AUTHOR

...view details