ഇടുക്കി: അടിമാലിയില്‍ യുവാവിന് നേരെ ആസിഡ് ആക്രമണം (Adimali acid attack) നടത്തിയ യുവതി അറസ്റ്റില്‍ (woman arrested for acid attack). ഇരുമ്പുപാലം പടിക്കപ്പ് പരിശക്കല്ല് പനവേലില്‍ ഷീബ സന്തോഷിനെയാണ് (36) അടിമാലി പൊലീസ് (Adimali police) അറസ്റ്റ് ചെയ്‌തത്.
നവംബര്‍ 16ന് അടിമാലി ഇരുമ്പുപാലം ക്രിസ്ത്യന്‍ പള്ളിക്ക് സമീപത്ത് വച്ചായിരുന്നു സംഭവം. തിരുവനന്തപുരം പൂജപ്പുര സ്വദേശി അരുണ്‍കുമാറിന് (27) നേരെയാണ് ആസിഡ് ആക്രമണമുണ്ടായത്. മുഖത്ത് ഗുരുതരമായി പൊള്ളലേറ്റ യുവാവിന്‍റെ കാഴ്‌ച നഷ്ടമായി.
ആക്രമണത്തിന്‍റെ സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചിരുന്നെങ്കിലും പരാതിയില്ലാത്തതിനാല്‍ കേസെടുത്തിരുന്നില്ല. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള യുവാവ് അപകടനില തരണം ചെയ്‌തിട്ടില്ലെന്നാണ് വിവരം. ഷീബക്കും പൊള്ളലേറ്റിരുന്നെങ്കിലും ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നില്ല.