അളവില്‍ കൂടുതല്‍ വിദേശമദ്യം കൈവശം വച്ച യുവതിരെ കേസ് - arrested with foreign liquor
മാങ്കുളം വില്ലേജിൽ പെരുമൻകുത്ത് പടത്തിയാനിക്കൽ വീട്ടിൽ മിനികൃഷ്ണപിള്ള (47)യാണ് അറസ്റ്റിലായത്.
അളവില്‍ കൂടുതല്‍ വിദേശമദ്യം കൈവശം വച്ച യുവതി അറസ്റ്റില്‍
ഇടുക്കി: അളവില്‍ കൂടുതല്‍ മദ്യം കൈവശം വച്ചതിന് യുവതിക്കെതിരെ കേസ്. മാങ്കുളം വില്ലേജിൽ പെരുമൻകുത്ത് പടത്തിയാനിക്കൽ വീട്ടിൽ മിനികൃഷ്ണപിള്ള (47)ക്കെതിരെയാണ് കേസ്. ദേവികുളം എക്സൈസ് റേഞ്ച് മാങ്കുളം ഭാഗത്ത് നടത്തിയ പരിശോധനനയിൽ 12 ലീറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യം ഇവരില്‍ നിന്നും കണ്ടെത്തി. പ്രിവൻ്റീവ് ഓഫീസർ റെനി സി പിയുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് മദ്യം കണ്ടെത്തിയത്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.