കേരളം

kerala

ETV Bharat / state

വഴിയില്‍ മാലിന്യം നിക്ഷേപിച്ചത് ചോദ്യം ചെയ്‌തതിന് യുവതിയ്‌ക്കും കുഞ്ഞിനും മര്‍ദനം - Neighbors for questioned dumping garbage

ഇടുക്കി കരുണാപുരം അല്ലിയാര്‍ സ്വദേശി ശ്യാമിലിക്കും കുഞ്ഞിനും നേരെയായിരുന്നു അതിക്രമം

Woman and child attacked by Neighbors  വഴിയില്‍ മാലിന്യം നിക്ഷേപിച്ചു  ഇടുക്കി കരുണാപുരം അല്ലിയാര്‍ സ്വദേശി  Neighbors for questioned dumping garbage  questioned dumping garbage on the way
വഴിയില്‍ മാലിന്യം നിക്ഷേപിച്ചത് ചോദ്യം ചെയ്‌തതിന് യുവതിയ്‌ക്കും കുട്ടിയ്‌ക്കും മര്‍ദനം

By

Published : Sep 21, 2021, 5:50 PM IST

Updated : Sep 21, 2021, 6:04 PM IST

ഇടുക്കി :നടവഴിയില്‍ മാലിന്യം നിക്ഷേപിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ യുവതിയെയും കുഞ്ഞിനെയും മര്‍ദിച്ചതായി പരാതി. ഇടുക്കി കരുണാപുരം അല്ലിയാര്‍ സ്വദേശി ശ്യാമിലിക്കും കുഞ്ഞിനുമാണ് മര്‍ദനമേറ്റത്.

വഴിയില്‍ മാലിന്യം നിക്ഷേപിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ യുവതിയെയും കുഞ്ഞിനെയും മര്‍ദിച്ചതായി പരാതി.

യുവതിയുടെ കുടുംബവും സമീപവാസിയും തമ്മില്‍ കാലങ്ങളായി അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. കഴിഞ്ഞ ദിവസം സന്ധ്യയോടെ ഇവര്‍, ശ്യാമിലിയുടെ വീടിന് സമീപത്ത് മാലിന്യം തള്ളുകയായിരുന്നു. ഇത് ചോദ്യം ചെയ്ത സഹോദരനുമായി അയല്‍വാസികള്‍ വാക്കേറ്റമുണ്ടാക്കി.

ALSO READ:കരാർ തൂപ്പു ജോലിയില്‍ നിന്ന് മോചനം: രജനി ഇനി പ്രാണി പഠന ശാസ്ത്രജ്ഞ, തുണയായത് ഇടിവി ഭാരത് വാർത്ത

തുടര്‍ന്ന് വിഷയത്തില്‍ ഇടപെട്ട ശ്യാമിലിയെയും കുഞ്ഞിനെയും അയല്‍വാസിയായ സ്ത്രീ ആക്രമിച്ചതായാണ് പരാതി. കയ്യേറ്റം നടത്തിയ വീട്ടുകാര്‍ പ്രദേശത്ത് സ്ഥിരം പ്രശ്‌നങ്ങള്‍ സൃഷ്ടിയ്ക്കുന്നവരാണെന്ന് നാട്ടുകാര്‍ പറയുന്നു.

യുവതിയും കുട്ടിയും തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. പരാതിയെ തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. കമ്പംമേട് പൊലീസ് അന്വേഷണം ആരംഭിച്ചു.

Last Updated : Sep 21, 2021, 6:04 PM IST

ABOUT THE AUTHOR

...view details