ഇടുക്കി: കേരള കോൺഗ്രസ് ജോസ് വിഭാഗം മുന്നണിമാറിയ പശ്ചാത്തലത്തില്‍ റോഷി അഗസ്റ്റിന്‍ എംഎൽഎ സ്ഥാനം രാജിവയ്‌ക്കണമെന്ന് ഡിസിസി പ്രസിഡൻ്റ് ഇബ്രാഹിം കുട്ടി കല്ലാർ. കെഎം മാണിയെ വേട്ടയാടിയവരുടെ പക്ഷത്തേയ്ക്കുള്ള മാറ്റം രാഷ്ട്രീയ അധാർമികതയാണ്. രാജ്യസഭാ സീറ്റ് രാജി വച്ച ജോസ് കെ മാണിയെപ്പോലെ യുഡിഎഫിൻ്റെ സഹായത്താൽ ലഭിച്ച എംഎൽഎ സ്ഥാനം റോഷി അഗസ്റ്റിന്‍ രാജിവയ്‌ക്കുന്നതാണ് രാഷ്ട്രീയ മര്യാദയെന്നും ഇബ്രാഹിം കുട്ടി കല്ലാർ പറഞ്ഞു.
ജോസ് വിഭാഗത്തിൻ്റെ മുന്നണി മാറ്റം; റോഷി അഗസ്റ്റിന്‍ രാജിവയ്ക്കണമെന്ന് ഇബ്രാഹിം കുട്ടി കല്ലാർ - ഇടുക്കി
ഐക്യജനാധിപത്യ മുന്നണിയുടെ ഏറ്റവും വലിയ ശക്തികേന്ദ്രമായ ഇടുക്കി നിയോജക മണ്ഡലത്തിൽ മുൻപത്തേതിനേക്കാള്‍ ഉയർന്ന ഭൂരിപക്ഷത്തിൽ യുഡിഎഫ് സ്ഥാനാർഥി വിജയിക്കുമെന്നും ഇബ്രാഹിം കുട്ടി കല്ലാർ പറഞ്ഞു
ജോസ് വിഭാഗത്തിൻ്റെ പിൻമാറ്റം:റോഷി അഗസ്‌റ്റിൻ രാജിവയ്ക്കണമെന്ന് ഇബ്രാഹിം കുട്ടി കല്ലാർ
ജോസ് വിഭാഗത്തിൻ്റെ മുന്നണി മാറ്റം ഒരു വിധത്തിലും ജില്ലയിലെ കോൺഗ്രസിനെയോ യുഡിഎഫിനെയോ ബാധിക്കുകയില്ല. ഐക്യജനാധിപത്യ മുന്നണിയുടെ ഏറ്റവും വലിയ ശക്തികേന്ദ്രമായ ഇടുക്കി നിയോജക മണ്ഡലത്തിൽ മുന്‍പത്തേതിനേക്കാള്‍ ഉയർന്ന ഭൂരിപക്ഷത്തിൽ യുഡിഎഫ് സ്ഥാനാർഥി വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Last Updated : Oct 16, 2020, 10:00 AM IST