ഇടുക്കി: ഇടുക്കി വന്യജീവി സങ്കേതത്തിന് ചുറ്റും പരിസ്ഥിതിലോല മേഖല (എക്കോ സെൻസിറ്റീവ് സോൺ) രൂപികരിക്കുന്നതുമായി ബന്ധപ്പെട്ട് ജനപ്രതിനിധികളുടെയും വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗം ചേർന്നു. ജനവാസമേഖലകളും കൃഷിയിടങ്ങളും പൂർണമായി പരിസ്ഥിതി ലോല മേഖലയിൽ നിന്ന് ഒഴിവാക്കണമെന്ന് യോഗം ശുപാർശ ചെയ്തു. തോട്ടം മേഖല, കൈവശ ഭൂമി, വന സംരക്ഷണ സമിതിയുടെ നേതൃത്വത്തിലുള്ള അഞ്ചുരുളി, കല്യാണത്തണ്ട് തുടങ്ങിയ വിനോദ സഞ്ചാര പ്രദേശങ്ങളെ ഒഴിവാക്കാനും യോഗം നിർദേശിച്ചു. യോഗത്തിൽ പങ്കെടുത്ത ജനപ്രതിനിധികൾക്ക് മിനിറ്റ്സും സോണിന്‍റെ രൂപരേഖയും സമർപ്പിച്ച് പുന:പരിശോധിച്ച ശേഷമെ അന്തിമ രേഖ തയ്യാറാക്കൂ. വെള്ളാപ്പാറ ഫോറസ്റ്റ് ഡോർമിറ്ററിയിൽ ചേർന്ന യോഗത്തിൽ എംഎൽഎ റോഷി അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു.
പരിസ്ഥിതി ലോല മേഖല: ആശങ്കകൾ പരിഹരിക്കും - Roshi Augustine
വെള്ളാപ്പാറ ഫോറസ്റ്റ് ഡോർമിറ്ററിയിൽ ചേർന്ന യോഗത്തിൽ എംഎൽഎ റോഷി അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു.
പരിസ്ഥിതി ലോല മേഖല: ആശങ്കകൾ പരിഹരിക്കും
എം.പി ഡീൻ കുര്യാക്കോസിനെ പ്രതിനിധികരിച്ച് എം.ഡി അർജുനൻ പങ്കെടുത്തു. കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ജോസ് സ്‌കറിയ, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് രാജി ചന്ദ്രൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാർ തുടങ്ങിയവർ പങ്കെടുത്തു. ഇടുക്കി വൈൽഡ് ലൈഫ് വാർഡൻ ബി.രാഹുൽ വിഷയാവതരണം നടത്തി. അസിസ്റ്റന്‍റ് ഫോറസ്റ്റ് കൺസർവേറ്റർ സാബി വർഗീസ് സ്വാഗതവും അസിസ്റ്റന്‍റ് വൈൽഡ് ലൈഫ് വാർഡൻ മുജീബ് റഹ്മാൻ നന്ദിയും പറഞ്ഞു.
Last Updated : Feb 10, 2021, 5:48 PM IST