മലയോര മേഖലയിൽ കാട്ടുതീ പടരുന്നു - hilly region
കാട്ടുതീ പടർന്നു പിടിക്കുന്ന പശ്ചാത്തലത്തിൽ മേഖലയിൽ ഫയർ ഫോഴ്സ് ഉൾപ്പെടെയുള്ളവർ ജാഗ്രതയിലാണ്
ഇടുക്കി: വേനൽ കടുത്തതോടെ മലയോര മേഖലയിൽ കാട്ടുതീ പടരുന്നു. കാടുകൾ വെട്ടി തെളിക്കുന്നതിനു പകരം പ്രദേശവാസികൾ തീയിടുന്നതാണ് പലപ്പോഴും വലിയ അഗ്നി ബാധയ്ക്ക് കാരണമാകുന്നത് . കാടുകളുടെയും മലനിരകളുടെയും അതിര് തെളിക്കാതെ ഇത്തരത്തിൽ തീയിടുന്നത് വലിയ അപകടങ്ങളാണ് ക്ഷണിച്ചുവരുത്തുന്നത് .മലനിരകൾ കത്തി നശിക്കുന്നതിനൊപ്പം ജൈവസമ്പത്തും അഗ്‌നിക്കിരയാകുന്നു. ഇത് കാലാവസ്ഥ വ്യതിയാനത്തിനും കാരണമാകും. കാട്ടുതീ പടർന്നു പിടിക്കുന്ന പശ്ചാത്തലത്തിൽ മേഖലയിൽ ഫയർ ഫോഴ്സ് ഉൾപ്പടെയുള്ളവർ ജാഗ്രതയിലാണ്.