കേരളം

kerala

ETV Bharat / state

കാട്ടുപന്നിയുടെ ആക്രമണം; യുവാവിന് ഗുരുതര പരിക്ക് - kerala news updates

വട്ടവടയിലെ ഹോട്ടല്‍ ജീവനക്കാരനായ യുവാവിന് കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഗുരുതര പരിക്ക്.

Wild pig attack in Idukki  കാട്ടുപന്നിയുടെ ആക്രമണം  യുവാവിന് ഗുരുതര പരിക്ക്  വട്ടവട  അടിമാലി താലൂക്ക് ആശുപത്രി  കാട്ടുപന്നി ആക്രമണം  കാട്ടുപന്നി ആക്രമണത്തില്‍ യുവാവിന് പരിക്ക്  idukki news updates  latest news in Idukki  kerala news updates  latest news in kerala
പരിക്കേറ്റ കായംകുളം സ്വദേശി അനീഷ്‌ (21)

By

Published : Dec 8, 2022, 5:02 PM IST

ഇടുക്കി:വട്ടവടയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ യുവാവിന് ഗുരുതര പരിക്ക്. കായംകുളം സ്വദേശിയായ അനീഷിനാണ് (21) പരിക്കേറ്റത്. അരയ്‌ക്ക് താഴേക്ക് ഗുരുതര പരിക്കേറ്റ അനീഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ ഉച്ചയ്‌ക്കാണ് സംഭവം. വട്ടവട ഊര്‍ക്കാടില്‍ ഹോട്ടല്‍ ജീവനക്കാരനാണ് അനീഷ്‌. ഹോട്ടലിലേക്ക് പൈപ്പില്‍ വെള്ളം വരാത്തത് ശരിയാക്കാനായി മലമുകളിലേക്ക് പോയപ്പോഴാണ് ആക്രമണത്തിനിരയായത്.

ഏറെ നേരം കഴിഞ്ഞിട്ടും അനീഷ്‌ മടങ്ങി വരാത്തതിനെ തുടര്‍ന്ന് ഹോട്ടലിലെ ജീവനക്കാര്‍ മലമുകളിലെത്തി തെരച്ചില്‍ നടത്തിയപ്പോഴാണ് വനത്തിനോട് ചേര്‍ന്നുള്ള ഭാഗത്ത് നിലത്ത് വീണ് കിടക്കുന്നത് കണ്ടത്. ഉടന്‍ തന്നെ അനീഷിനെ അടിമാലി താലൂക്ക് ആശുപത്രിയിലെത്തിച്ചു.

ABOUT THE AUTHOR

...view details