ഇടുക്കി : മൂന്നാറില്‍, ജനവാസ മേഖലയില്‍ വീണ്ടും പടയപ്പ എന്ന കാട്ടാനയുടെ ആക്രമണം. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ്, തോട്ടം മേഖലയായ മൂന്നാര്‍ കന്നിമല എസ്‌റ്റേറ്റില്‍ പടയപ്പ എത്തിയത്. മേഖലയിലെ കമ്പനിവക ക്വാര്‍ട്ടേഴ്‌സുകള്‍ക്ക് നേരെ നടത്തിയ ആക്രമണത്തില്‍ കെട്ടിടങ്ങളുടെ ജനല്‍ ചില്ലുകള്‍ തകര്‍ത്തു. കൃഷി നശിപ്പിക്കുകയും ചെയ്‌തു.
മേഖലയില്‍ മണിക്കൂറുകളോളം നിലയുറപ്പിച്ച ശേഷം, പുലര്‍ച്ചെയാണ് ആന കാട്ടിലേയ്ക്ക് മടങ്ങിയത്. കഴിഞ്ഞ ദിവസം പകല്‍ സമയത്തും പടയപ്പ ജനവാസ മേഖലയില്‍ എത്തിയിരുന്നു. ഇതേത്തുടര്‍ന്ന് പ്രദേശവാസികള്‍ക്കിടയില്‍ ഭീതി പടര്‍ന്നിരിക്കുകയാണ്.