റോഡിലിറങ്ങിയ കാട്ടാന വാഹനങ്ങൾ തകർത്തു ഇടുക്കി: കാടുകയറാതെ നാട്ടിൽ തമ്പടിച്ച് കാട്ടുകൊമ്പൻ പടയപ്പ. മൂന്നാർ കുറ്റിയാർവാലി റോഡിലിറങ്ങിയ കാട്ടാന വാഹനങ്ങൾ തകർത്തു. വനംവകുപ്പ് വേണ്ട ഇടപെടൽ നടത്തുന്നില്ലെന്നും ആക്ഷേപം.
കഴിഞ്ഞ ബുധനാഴ്‌ച (ഡിസംബർ 28) വൈകുന്നേരമാണ് മൂന്നാറിന് സമീപം കുറ്റിയാർവാലിയിൽ കാട്ടുകൊമ്പൻ പടയപ്പ റോഡിലിറങ്ങിയത്. നിർത്തിയിട്ട വാഹനത്തിനരുകിലേക്ക് എത്തിയ പടയപ്പ ജീപ്പും ബൈക്കും തകർത്തു. റോഡിൽ നിൽക്കുന്ന ആനയ്‌ക്ക് അരികിലെത്തി സഞ്ചാരികൾ ചിത്രങ്ങൾ പകർത്തുന്നതും വലിയ അപകട ഭീക്ഷണിയാണ് ഉയർത്തുന്നത്.
കഴിഞ്ഞ കുറച്ച് നാളുകളായി ജനവാസ മേഖലയിൽ തമ്പടിച്ചിരിക്കുന്ന പടയപ്പയെ കാടുകയറ്റാൻ വനംവകുപ്പ് നടപടി സ്വീകരിക്കാത്തതിൽ വലിയ പ്രതിഷേധവും ഉയരുന്നുണ്ട്. കഴിഞ്ഞ 18ന് മൂന്നാര്‍ ദേവികുളത്തെ വീട്ടുമുറ്റത്തെത്തിയ പടയപ്പയെ ഭയന്ന് പുറത്തിറങ്ങാനാകാതെ ദമ്പതികള്‍ വീടിനുള്ളില്‍ കഴിഞ്ഞത് മണിക്കൂറുകളാണ്.
ദേവികുളം ലാക്കാട് ഫാക്‌ടറിക്ക് സമീപം താമസിക്കുന്ന മുക്കത്ത് ജോര്‍ജ്, ഭാര്യ സിസി എന്നിവരാണ് വീട്ടുമുറ്റത്ത് നിലയുറപ്പിച്ച പടയപ്പയെ ഭയന്ന് വീടിനുള്ളില്‍ കഴിഞ്ഞത്. അവിടെ ഉണ്ടായിരുന്ന കൃഷി വിളകൾ പൂർണമായും നശിപ്പിച്ചിരുന്നു. ഇതോടൊപ്പം തോട്ടം മേഖലയിലും ടൗണിലും കാട്ടു കൊമ്പൻ്റെ ആക്രമണത്തിൽ ലക്ഷങ്ങളുടെ നഷ്‌ടമുണ്ടായിട്ടുണ്ട്.
Also read:മുറ്റത്ത് നിലയുറപ്പിച്ച് ആക്രമണകാരി 'പടയപ്പ' ; ഭയന്ന് ദമ്പതികള്‍ വീടിനുള്ളില്‍ കഴിഞ്ഞത് മണിക്കൂറുകളോളം