ഇടുക്കി:മലയോര മേഖലയില്‍ കാട്ടാന ശല്യം രൂക്ഷമാകുന്നു. കൂട്ടമായെത്തുന്ന കാട്ടാനകള്‍ ദിവസങ്ങളോളമാണ് തോട്ടം മേഖലയില്‍ തമ്പടിക്കുന്നത്. കഴിഞ്ഞ നാല് ദിവസമായി രാജകുമാരി ബി ഡിവിഷന്‍, ഖജനാപ്പാറ, അരമനപ്പാറ തുടങ്ങിയ പ്രദേശങ്ങളിലിറങ്ങിയ ഒമ്പത് കാട്ടാനകൾ ഏക്കർ കണക്കിന് ഏലം കൃഷിയാണ് നശിപ്പിച്ചത്.
മുമ്പ് വനമേഖലയോട് ചേര്‍ന്ന കൃഷിയിടങ്ങളിലായിരുന്നു കാട്ടാനകള്‍ എത്തിയിരുന്നതെങ്കില്‍ നിലവില്‍ കിലോമീറ്ററുകള്‍ അകലെയുള്ള തോട്ടം മേഖലകളിലിറങ്ങുന്ന കാട്ടാനക്കൂട്ടം ഇവിടെ തമ്പടിക്കുന്ന അവസ്ഥയാണ്. നാട്ടുകാര്‍ മന്ത്രിയെ വിളിച്ചറിയിച്ചതോടെയാണ് വനംവകുപ്പ് എത്തി കാട്ടാനകളെ തുരത്തിയത്.