മൂന്നാർ ടൗണിൽ ഭീതി പരത്തി ഒറ്റയാന്‍ ഇറങ്ങി - നല്ലതണ്ണി എസ്റ്റേറ്റ് മൂന്നാര്‍
പ്രധാന പാതയിലൂടെ നടന്ന ഒറ്റയാന്‍ നല്ലതണ്ണി പാലത്തിന് സമീപമുള്ള വാഴകൾ നശിപ്പിച്ചു
ഇടുക്കി: കഴിഞ്ഞ ദിവസങ്ങളിൽ മൂന്നാറിലെ ജനവാസ മേഖലകളിൽ തമ്പടിച്ച് ഭീതി പരത്തിയ ഒറ്റയാന്‍ മൂന്നാർ ടൗണിൽ ഇറങ്ങി. പടയപ്പ എന്ന ഒറ്റയാൻ പുലർച്ചെയാണ് നല്ലതണ്ണി എസ്റ്റേറ്റിന്‍റെ ഭാഗമായ നടയാർ ഡിവിഷനിൽ നിലയുറപ്പിച്ച ശേഷം മൂന്നാർ ടൗണിൽ എത്തിയത്. പ്രധാന പാതയിലൂടെ നടന്ന ആന നല്ലതണ്ണി പാലത്തിന് സമീപമുള്ള വാഴകൾ നശിപ്പിച്ചു. വെളിച്ചം വീണതോടെ ആന കാട്ടിലേക്ക് ഉൾവലിഞ്ഞു. എന്നാല്‍ പിന്മാറ്റം താൽക്കാലികമാണെന്നും ആന ഇനിയുമെത്തുമോയെന്ന ആശങ്കയും പ്രദേശവാസികൾക്കുണ്ട്. ലോക്ക് ഡൗൺ മൂലം നിരത്തുകള്‍ ഒഴിഞ്ഞതോടെ വന്യമൃഗങ്ങൾ മൂന്നാർ ടൗണിലും ജനവാസ മേഖലയിലും ഇറങ്ങുന്നത് പതിവാണ്.