ഇടുക്കി: വണ്ടിപ്പെരിയാർ മൂലക്കയത്ത് സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് കുട്ടിയാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി. 4 വയസുള്ള കുട്ടിയാനയാണ് ചരിഞ്ഞത്. ഞായറാഴ്‌ച പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് ആനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്.
മൂലക്കയം സ്വദേശി അബീഷ് എന്നയാളുടെ കൃഷിയിടത്തിലാണ് കുട്ടിയാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. കൂട്ടത്തോടെ എത്തിയ ആനകൾ പുരയിടത്തിലെ കവുങ്ങ് കുത്തിമറിച്ചിട്ടത് വൈദ്യുതി ലൈനില്‍ പതിച്ച് ലൈൻ കമ്പി പൊട്ടിവീണതാകാം ആനയ്ക്ക് വൈദ്യുതാഘാതമേൽക്കാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം.