കേരളം

kerala

ETV Bharat / state

ഇടുക്കിയിൽ വീണ്ടും കാട്ടാന ശല്യം; 18 ഏക്കർ കൃഷി നശിപ്പിച്ചു - wild elephant makes problems in Idukki again

ഒരു ഇടവേളയ്ക്ക് ശേഷമാണ് ഉടുമ്പൻചോലയിൽ ഭീതി പടർത്തി വീണ്ടും കാട്ടാനക്കൂട്ടമെത്തുന്നത്.

ഇടുക്കിയിൽ വീണ്ടും കാട്ടാന ശല്യം  കാട്ടാന ശല്യം  ഉടുമ്പൻചോലയിൽ കാട്ടാന ശല്യം  കാട്ടാന ശല്യം വീണ്ടും  18 acres of crops destroyed by wild elephant in idukki  Wild elephant destroyed fields  wild elephant makes problems in Idukki again  udumbanchola news
ഇടുക്കിയിൽ വീണ്ടും കാട്ടാന ശല്യം; 18 ഏക്കർ കൃഷി നശിപ്പിച്ചു

By

Published : May 22, 2021, 12:44 PM IST

Updated : May 22, 2021, 12:56 PM IST

ഇടുക്കി: ഉടുമ്പൻചോലയിൽ ജനവാസ മേഖലയിലിറങ്ങിയ കാട്ടാന കൂട്ടം ഏക്കർ കണക്കിന് കൃഷി നശിപ്പിച്ചു. 13 കർഷകരുടെ 18 ഏക്കർ കൃഷിയാണ് കാട്ടാന ആക്രമണത്തിൽ നശിച്ചത്. തമിഴ്‌നാട് റിസർവ്വ് ഫോറസ്റ്റ് നിന്നുമെത്തിയ കാട്ടാനക്കൂട്ടത്തെ ഇനിയും മടക്കി അയക്കുവാനായിട്ടില്ല.

ഇടുക്കിയിൽ വീണ്ടും കാട്ടാന ശല്യം

ഒരു ഇടവേളയ്ക്ക് ശേഷമാണ് നാട്ടിൽ ഭീതി പടർത്തി വീണ്ടും കാട്ടാനക്കൂട്ടമെത്തുന്നത്. രാവിലെയാണ് മൂന്ന് കാട്ടാനകൾ തമിഴ്‌നാട് വനമേഖലയിൽ നിന്നും ഉടുമ്പൻചോല ടൗണിന് സമീപം ശാന്തരുവിയിൽ എത്തിയത്. മുമ്പ് കാട്ടിനുള്ളിലേക്ക് പോയിരുന്ന കാട്ടാന ഇത്തവണ നേരെ ജനവാസ മേഖലയിലേക്കാണ് എത്തിയത്. കുമളി മൂന്നാർ സംസ്ഥാന പാതയോട് ചേർന്ന ഏലത്തോട്ടങ്ങളിലേക്ക് കടന്ന് ഏലം കൃഷി വ്യാപകമായി നശിപ്പിക്കുകയായിരുന്നു. സമീപ കൃഷിയിടങ്ങളിലെ കുരുമുളക്, വാഴ, മരച്ചീനി കൃഷികളും നശിപ്പിച്ചു.

ആറുമാസങ്ങൾക്ക് മുമ്പ് കാട്ടാനകൾ പ്രദേശത്ത് എത്തിയപ്പോൾ രണ്ടാഴ്ചത്തെ പരിശ്രമത്തിനൊടുവിലാണ് മടക്കി അയക്കുവാനായത്. കൊവിഡ് അതിവ്യാപനം മൂലം കർശന നിയന്ത്രണങ്ങളുള്ള മേഖലയിൽ രാത്രികാലങ്ങളിൽ കാട്ടാന ശല്യം കൂടിയായതോടെ നാട്ടുകാർ ഭീതിയിലാണ്.

വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ആനയെ മടക്കി അയക്കുവാനുള്ള ശ്രമം തുടരുകയാണ്. പകൽ കുറ്റിക്കാട്ടിൽ കയറുന്ന ആന വീണ്ടും രാത്രിയിലാണ് മടങ്ങി വരാറ്. ഉടുമ്പൻചോല ഗ്രാമപഞ്ചായത്ത് അധികൃതർ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ കൃഷിനാശം ഉണ്ടായ സ്ഥലം സന്ദർശിച്ച് നാശനഷ്ടങ്ങൾ വിലയിരുത്തുന്ന നടപടികൾ ആരംഭിച്ചു.

Last Updated : May 22, 2021, 12:56 PM IST

ABOUT THE AUTHOR

...view details