ഇടുക്കി: വേനല്‍ കടുത്തതോടെ കാട്ടാന ശല്യം രൂക്ഷമാകുകയാണ് മൂന്നാറിലെ തോട്ടം മേഖലകളില്‍. രാപകല്‍ വ്യത്യാസമില്ലാതെയാണ് ഈ പ്രദേശത്ത് കാട്ടാനകളെത്തുന്നത്. ഇതോടെ ആശങ്കയിലായിരിക്കുകയാണ് പ്രദേശവാസികൾ.
വേനല്‍ കടുത്തതോടെ തോട്ടം മേഖലയില്‍ കാട്ടാന ശല്യം രൂക്ഷം - കാട്ടാന ശല്യം
രാപകല്‍ വ്യത്യാസമില്ലാതെയാണ് കാട്ടാനകളെത്തുന്നത്.
![വേനല്‍ കടുത്തതോടെ തോട്ടം മേഖലയില്‍ കാട്ടാന ശല്യം രൂക്ഷം wild elephant attack munnar wild elephant attack munnar wild elephant wild elephant munnar തോട്ടം മേഖലയില്‍ കാട്ടാന ശല്യം കാട്ടാന ശല്യം കാട്ടാന ശല്യം മൂന്നാർ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11053683-thumbnail-3x2-elephant.jpg)
വേനല്‍ കടുത്തതോടെ തോട്ടം മേഖലയില്‍ കാട്ടാന ശല്യം രൂക്ഷം
വേനല്‍ കടുത്തതോടെ തോട്ടം മേഖലയില്‍ കാട്ടാന ശല്യം രൂക്ഷം
കഴിഞ്ഞ ദിവസം പുലര്‍ച്ചെ മൂന്നുമണിക്ക് വട്ടക്കാട്ടിലെത്തിയ കാട്ടാന പ്രദേശത്തുണ്ടായിരുന്ന ഒരു ക്ഷേത്രം തകര്‍ക്കുകയും പൂജക്കായി സൂക്ഷിച്ചിരുന്ന വസ്തുകള്‍ ഭക്ഷിക്കുകയും ചെയ്തു. അഞ്ചുമണിയോടെ ചൊക്കനാടെത്തിയ ഒറ്റയാന്‍ വീടിന് സമീപത്ത് നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷ തകർക്കുകയും ചെയ്തു. ഈ സമയം പശുവിന് വെള്ളം നല്‍കാൻ പുറത്തിറങ്ങിയ പ്രദേശവാസിയായ സ്ത്രീ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. എന്നാൽ കാട്ടാന ശല്യം രൂക്ഷമായിട്ടും നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ടവര്‍ തയ്യാറാകുന്നില്ലെന്നാണ് പ്രദേശവാസികളുടെ പരാതി.
Last Updated : Mar 18, 2021, 8:49 AM IST