കേരളം

kerala

ETV Bharat / state

മൂന്നാറിലെ എസ്റ്റേറ്റ് മേഖലയിൽ കാട്ടാന ശല്യം രൂക്ഷം; ആനപ്പേടിയിൽ തോട്ടം തൊഴിലാളികൾ - Munnar tea estate news

കഴിഞ്ഞ ദിവസം പെരിയവാര ആനമുടി ഡിവിഷനില്‍ എത്തിയ കാട്ടാന (Wild elephant) എസ്‌റ്റേറ്റിലെ ശിശുപരിപാലന കേന്ദ്രവും തൊഴിലാളികളുടെ വീടിന്‍റെ മേല്‍ക്കൂരയും തകർത്തു.

കാട്ടാന  കാട്ടാന ശല്യം  കാട്ടാന ശല്യം വാർത്ത  മൂന്നാർ എസ്റ്റേറ്റ് വാർത്ത  മൂന്നാർ എസ്റ്റേറ്റ്  മൂന്നാർ എസ്റ്റേറ്റ് കാട്ടാന ശല്യം വാർത്ത  wild elephant attack in Munnar  wild elephant attack in Munnar news  wild elephant attack  wild elephant attack news  wild elephant news  Munnar tea estate  Munnar tea estate news  Munnar tea estate wild animal attack
മൂന്നാറിലെ എസ്റ്റേറ്റ് മേഖലയിൽ കാട്ടാന ശല്യം രൂക്ഷം

By

Published : Nov 16, 2021, 7:56 AM IST

ഇടുക്കി: മൂന്നാറിലെ (Munnar) എസ്റ്റേറ്റ് (Tea estate) മേഖലയില്‍ കാട്ടാനകളുടെ (Wild elephant) ശല്യം രൂക്ഷമാകുന്നു. തൊഴിലാളികള്‍ക്ക് പകല്‍ നേരങ്ങളില്‍ പോലും തോട്ടങ്ങളിൽ ജോലിക്കു പോകാന്‍ കഴിയാത്ത അവസ്ഥയാണ്. കഴിഞ്ഞ ദിവസം പെരിയവാര ആനമുടി ഡിവിഷനില്‍ പുലര്‍ച്ചയോടെ എത്തിയ ഒറ്റയാൻ എസ്‌റ്റേറ്റിലെ ശിശുപരിപാലന കേന്ദ്രവും തോട്ടം തൊഴിലാളി രാമരാജിന്‍റെ അടുക്കളത്തോട്ടവും നശിപ്പിച്ചു.

മൂന്നാറിലെ എസ്റ്റേറ്റ് മേഖലയിൽ കാട്ടാന ശല്യം രൂക്ഷം

തൊഴിലാളികളായ മുനിയമ്മ, ജോണ്‍ എന്നിവരുടെ വീടിന്‍റെ മേല്‍ക്കൂര തകര്‍ത്ത് ഒരുമണിക്കൂര്‍ കഴിഞ്ഞാണ് കൊമ്പൻ കാടുകയറിയത്. ആനപ്പേടിയില്‍ പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളതെന്ന് തൊഴിലാളികള്‍ പറയുന്നു.

മാസങ്ങളായി കാട്ടാനകള്‍ കൂട്ടമായും അല്ലാതെയും ജനവാസമേഖലകളില്‍ എത്തുന്നത് തടയാൻ വനപാലകര്‍ക്ക് കഴിയാത്തത് വന്‍ പ്രതിഷേധങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. എസ്‌റ്റേറ്റ് മേഖലകളിൽ പുലിയും കടുവയടക്കമുള്ളവയുടെ സാനിധ്യവും അധിക്യതര്‍ കണ്ടെത്തിയിരുന്നു. ഉപജീവനത്തിനായി അടുക്കളത്തോട്ടങ്ങളില്‍ ക്യഷിയിറക്കിയും കന്നുകാലികളെ വളര്‍ത്തിയും ജീവിക്കുന്ന തൊഴിലാളികളുടെ സംരക്ഷണം ഉറപ്പുവരുത്തുവാന്‍ സര്‍ക്കാര്‍ തലത്തില്‍ നടപടികള്‍ വേണമെന്നാണ് തോട്ടം തൊഴിലാളികളുടെ ആവശ്യം.

Also Read: കാട്ടാന ഭീതി; വീട്‌ വിട്ട്‌ കുടുംബങ്ങള്‍, അനാഥമായി ചൂരലടി ഗ്രാമം

ABOUT THE AUTHOR

...view details