ഇടുക്കി :ജില്ലയില്‍ വീണ്ടും കാട്ടാനകളുടെ ആക്രമണം. ബി എൽ റാം മേഖലയിലാണ് കാട്ടാനകളുടെ അതിക്രമം ഉണ്ടായത്. വാഹനത്തിന് നേരെയും പെട്ടിക്കടയ്ക്ക് നേരെയുമായിരുന്നു ആക്രമണം. ആന റോഡിൽ നിലയുറപ്പിച്ചതിനെത്തുടർന്ന് മണിക്കൂറുകളോളം ഗതാഗതം തടസപ്പെടുകയും ചെയ്‌തു.
തോട്ടം തൊഴിലാളികളുമായി എത്തിയ വാഹനത്തിന് നേരെയാണ് ചക്കക്കൊമ്പന്‍റെ ആക്രമണം ഉണ്ടായത്. തൊഴിലാളികളെ ഇറക്കിയ ശേഷം വാഹനം റോഡരികിൽ നിർത്തിയിട്ടിരിയ്ക്കുകയായിരുന്നു. ആന മുൻ വശത്തെ ഗ്ലാസ് തകർത്തു. തുടര്‍ന്ന് റോഡിൽ നിലയുറപ്പിച്ചതോടെ ഗതാഗതം തടസപ്പെട്ടു.