ഇടുക്കി :ചിന്നക്കനാൽ 301 കോളനിയില്‍ അരിക്കൊമ്പന്‍റെ ആക്രമണം. താത്‌കാലികമായി നിര്‍മിച്ചിരുന്ന ഷെഡ് തകര്‍ത്തു. ഷെഡില്‍ കിടന്നുറങ്ങുകയായിരുന്ന പ്രദേശവാസി തലനാരിഴയ്‌ക്ക് രക്ഷപ്പെട്ടു.
ഇടുക്കിയിൽ വീണ്ടും അരിക്കൊമ്പന്‍റെ ആക്രമണം ; 301 കോളനിയിലെ ഷെഡ് തകര്‍ത്തു
ഇടുക്കി ചിന്നക്കനാലില്‍ വീണ്ടും അരിക്കൊമ്പനെത്തി. താത്‌കാലിക ഷെഡ് തകര്‍ത്തു. ഷെഡിനകത്തുണ്ടായിരുന്ന യശോധരന്‍ ഓടി രക്ഷപ്പെട്ടു. 50 ആദിവാസി കുടുംബങ്ങളാണ് കോളനിയില്‍ താമസിക്കുന്നത്
ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് സംഭവം. കിടന്നുറങ്ങുകയായിരുന്ന യശോധരന്‍ ശബ്‌ദം കേട്ട് ഞെട്ടിയുണര്‍ന്നപ്പോള്‍ ആന ഷെഡിനരികിലേക്ക് പാഞ്ഞടുക്കുന്നത് കണ്ടു. ഉടന്‍ തന്നെ ഷെഡില്‍ നിന്ന് ഇറങ്ങി ഓടി സമീപത്തെ അംഗന്‍വാടി കെട്ടിടത്തില്‍ അഭയം തേടി. അതേസമയം ആനയുടെ ആക്രമണത്തിൽ ഷെഡ് പൂർണമായും തകർന്നു.
2002ലാണ് ആദിവാസി വിഭാഗത്തില്‍പ്പെട്ട 301 കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ ഭൂമി അനുവദിച്ചത്. വന്യമൃഗങ്ങളുടെ തുടര്‍ച്ചയായ ശല്യത്തെ തുടര്‍ന്ന് നിരവധി കുടുംബങ്ങള്‍ സ്ഥലം ഉപേക്ഷിച്ച് പോയി. നിലവില്‍ 50ല്‍ താഴെ കുടുംബങ്ങള്‍ മാത്രമാണ് ഇവിടെ കഴിയുന്നത്.