ഇടുക്കി : രാജകുമാരി ബി ഡിവിഷനില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വീട് തകര്‍ന്നു. വിഷുദിനത്തില്‍ രാത്രിയോടെയാണ് സംഭവം. ആനയുടെ ശബ്‌ദം കേട്ട് വീട്ടുടമ മുത്തുമുനിയാണ്ടിയും കുടുംബവും ഇറങ്ങിയോടിയതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്.
ആക്രമണത്തില്‍ വീട് ഭാഗികമായി തകര്‍ന്നിട്ടുണ്ട്. വീട്ടിനുള്ളിലെ ഭക്ഷണസാധനങ്ങള്‍ ആന ഭക്ഷിച്ചു. പഞ്ചായത്ത് അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ച് നാശനഷ്‌ടങ്ങള്‍ വിലയിരുത്തി.