കേരളം

kerala

ETV Bharat / state

ജനങ്ങളെ ഭീതിയിലാഴ്‌ത്തി അരിക്കൊമ്പനും ചക്കകൊമ്പനും; മൂന്നാറില്‍ കെഎസ്‌ആര്‍ടിസി ബസ് ആക്രമിച്ച് പടയപ്പ

ചിന്നക്കനാലില്‍ അരിക്കൊമ്പനും, ചക്കകൊമ്പനും മണിക്കൂറുകളോളം നിലയുറപ്പിക്കുകയും മൂന്നാറില്‍ പടയപ്പ കെഎസ്ആര്‍ടിസി ബസിന് നേരെ ആക്രമണം നടത്തുകയും ചെയ്‌തതോടെ മേഖലയില്‍ ഭീതി പടര്‍ന്നിരിക്കുകയാണ്

Etv Bharatwild elephant attack  idukki chinnakanal  munnar elephant attack  arikomban  chakkakomban  padayappa  elephant  wild animal attack in idukki  padayappa attack on ksrtc  latest news in idukki  latest news today  അരികൊമ്പനും ചക്കകൊമ്പനും  പടയപ്പ  കെഎസ്‌ആര്‍ടിസി ബസ് ആക്രമിച്ച് പടയപ്പ  കെഎസ്ആര്‍ടിസി  ഇടുക്കി ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
ജനങ്ങളെ ഭീതിയിലാഴ്‌ത്തി അരികൊമ്പനും ചക്കകൊമ്പനും; മൂന്നാറില്‍ കെഎസ്‌ആര്‍ടിസി ബസ് ആക്രമിച്ച് പടയപ്പ

By

Published : Mar 7, 2023, 7:56 PM IST

ജനങ്ങളെ ഭീതിയിലാഴ്‌ത്തി അരികൊമ്പനും ചക്കകൊമ്പനും; മൂന്നാറില്‍ കെഎസ്‌ആര്‍ടിസി ബസ് ആക്രമിച്ച് പടയപ്പ

ഇടുക്കി:രാത്രി മാത്രമല്ല പകലും ഒറ്റയാന്മാര്‍ ജനവാസ മേഖലയില്‍ ഇറങ്ങി തുടങ്ങിയതോടെ ആശങ്കയിലാണ് ഇടുക്കിയിലെ തോട്ടം മേഖല. ചിന്നക്കനാല്‍ ബിഎല്‍ റാമില്‍, അരിക്കൊമ്പനും, ചക്കകൊമ്പനും മണിക്കൂറുകളോളമാണ് നിലയുറപ്പിച്ചത്. മൂന്നാര്‍ നെയ്‌മക്കാടില്‍ പടയപ്പ, കെഎസ്ആര്‍ടിസി ബസിന് നേരെ ആക്രമണം നടത്തിയിരിക്കുകയാണ്.

ഭീതിയില്‍ ജനങ്ങള്‍: ഏതാനും മാസങ്ങളായി, ചിന്നക്കനാല്‍ ശാന്തന്‍പാറ പഞ്ചായത്തുകളില്‍ അരിക്കൊമ്പനും ചക്കകൊമ്പനും മുറിവാലനും നാശം വിതയ്ക്കുന്നത് പതിവാണ്. അരിക്കൊമ്പന്‍ എല്ലാ ദിവസവും ജനവാസ മേഖലയിലേയ്ക്ക് എത്താറുണ്ട്. പകലും ആനകള്‍ എത്തിതുടങ്ങിയതോടെ, കാര്‍ഷിക ജോലികള്‍ പോലും നിര്‍ത്തിവയ്‌ക്കേണ്ട സാഹചര്യമാണുള്ളത്.

ബിഎല്‍ റാമില്‍ എത്തിയ ഒറ്റയാന്‍മാരെ, ബഹളം വച്ചാണ്, നാട്ടുകാര്‍ ജനവാസ മേഖലയില്‍ നിന്നും ഓടിച്ചത്. രാവിലെ, ആറരയോടെയാണ് കെഎസ്ആര്‍ടിസി ബസിന് നേരെ പടയപ്പ ആക്രമണം നടത്തിയത്. ബസിന്‍റെ മുന്‍വശത്തെ ചില്ല് തകര്‍ത്തു. ആക്രമണം നടക്കുമ്പോള്‍ ബസില്‍ യാത്രക്കാരുണ്ടായിരുന്നെങ്കിലും ആര്‍ക്കും പരിക്കില്ല.

കഴിഞ്ഞ ദിവസവും, നെയ്‌മക്കാടില്‍ വച്ച്, പടയപ്പ കെഎസ്ആര്‍ടിസി ബസിന് നേരെ ആക്രമണം നടത്തിയിരുന്നു. കഴിഞ്ഞ ദിവസമാണ് അരിക്കൊമ്പന്‍ പൂപ്പാറിയല്‍ ഒരു വീട് തകര്‍ത്തത്. പൂപ്പാറ സ്വദേശി ബൊമ്മരാജിന്‍റെ വീടാണ് കാട്ടാന തകര്‍ത്തത്. പുലര്‍ച്ചെ നടന്ന ആക്രമണത്തില്‍ വീട്ടില്‍ ആരും ഇല്ലാതിരുന്നതിനെ തുടര്‍ന്ന് വന്‍ അപകടമാണ് ഒഴിവായത്.

കഴിഞ്ഞ മാസങ്ങളിലായി ശാന്തന്‍പാറ, ചിന്നക്കനാല്‍ പഞ്ചായത്തുകളില്‍ 15ല്‍ പരം വീടുകളാണ് അരിക്കൊമ്പന്‍ തകര്‍ത്തത്. മൂന്നാര്‍ കടലാര്‍ എസ്‌റ്റേറ്റില്‍ കാട്ടാന ശല്യം രൂക്ഷമായിട്ട് ദിവസങ്ങള്‍ പിന്നിടുകയാണ്. കാട്ടാന ആക്രമണം ശക്തമാകുന്ന സാഹചര്യത്തില്‍ അധികൃതര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നതാണ് പ്രദേശവാസികളുടെ ആവശ്യം.

അന്ത്യമില്ലാത്ത കാട്ടാന ആക്രമണം:കഴിഞ്ഞ ദിവസം മൂന്നാറില്‍ പടയപ്പ എന്ന കാട്ടാന കെഎസ്‌ആര്‍ടിസി ബസിന് നേരെ പാഞ്ഞടുക്കുകയും ബസിന്‍റെ കണ്ണാടി തകര്‍ക്കുകയും ചെയ്‌തു. നെയ്‌മക്കാടിന് സമീപത്ത് വച്ചായിരുന്നു പടയപ്പയുടെ ആക്രമണം. ഇതേ പ്രദേശത്തായിരുന്നു പടയപ്പ പച്ചക്കറി കൃഷിയും നശിപ്പിച്ചത്.

രണ്ട് മാസത്തിനുള്ളില്‍ ശാന്തന്‍പാറ ചിന്നക്കനാല്‍ പ്രദേശത്ത് കാട്ടാനകള്‍ തകര്‍ത്തത് പതിനഞ്ചോളം വീടുകളാണ്. വേനല്‍ കനത്തതോടെയാണ് ജനവാസ മേഖലയില്‍ കാട്ടാന ശല്യം രൂക്ഷമാകുവാന്‍ കാരണമായത്. രാത്രിയും പകല്‍ സമയങ്ങളിലും ഒരേ പോലെ കാട്ടാനയെ പേടിക്കേണ്ട അവസ്ഥയാണെന്ന് പ്രദേശവാസികള്‍ പറയുന്നു.

അരിക്കൊമ്പന്‍ ഉടന്‍ കൂട്ടില്‍: അതേസമയം, ചിന്നക്കനാല്‍ മേഖലകളില്‍ നാശം വിതയ്‌ക്കുന്ന അരിക്കൊമ്പനെ കൂട്ടിലാക്കുവാനുള്ള നടപടികള്‍ ആരംഭിച്ചിരിക്കുകയാണ്. മയക്കുവെടി നല്‍കിയ ശേഷം അരിക്കൊമ്പനെ കോടനാട് ആന പരിപാലന കേന്ദ്രത്തിലേക്ക് മാറ്റുവാനാണ് സംസ്ഥാന വനം വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. ഇതിനായി തുടര്‍ നടപടികള്‍ എന്നോണം കൂടുനിര്‍മിക്കുവാനായി മരം മുറിക്കുന്ന നടപടികള്‍ വനം വകുപ്പ് ആരംഭിച്ചുകഴിഞ്ഞിരിക്കുകയാണ്.

കാട്ടാന ആക്രമണം തുടര്‍ക്കഥയാകുന്നതിന്‍റെ പശ്ചാത്തലത്തിലാണ് വനം വകുപ്പിന്‍റെ ഏറ്റവും പുതിയ തീരുമാനം. അരിക്കൊമ്പന്‍ എന്ന കാട്ടാനയെ മയക്കുവെടി വച്ച ശേഷം സ്ഥലത്തു നിന്നും നീക്കാനുള്ള ശ്രമങ്ങളാണ് ആരംഭിച്ചിരിക്കുന്നത്. ശേഷം, ആനയെ കോടനാടേയ്‌ക്ക് എത്തിക്കാനാണ് അധികൃതരുടെ നീക്കം.

ABOUT THE AUTHOR

...view details