ഇടുക്കി: ശാന്തന്‍പാറ പന്നിയാർ എസ്റ്റേറ്റിലെ റേഷൻ കടയിൽ വീണ്ടും അരിക്കൊമ്പൻ എന്ന കാട്ടാനയുടെ ആക്രമണം. റേഷന്‍ കടയുടെ മേല്‍ക്കൂര ആന ഭാഗികമായി തകര്‍ത്തു. റേഷന്‍ കട തകര്‍ക്കുന്നത് കണ്ടെത്തിയ നാട്ടുകാര്‍ ബഹളം വച്ച് ആനയെ തുരത്തി.
രണ്ട് ദിവസം മുമ്പ് അരിക്കൊമ്പന്‍ ഇതേ റേഷൻ കട തകര്‍ത്ത് ചാക്ക് കണക്കിന് അരിയും തോണ്ടിമലയിൽ രണ്ടു വീടുകളും നശിപ്പിച്ചിരുന്നു. പത്തോളം പേരുടെ ജീവനെടുത്ത കാട്ടാനയാണ് അരിക്കൊമ്പൻ. അക്രമകാരിയായ കാട്ടാനയെ ഉൾവനത്തിലേക്ക് തുരത്താൻ വനം വകുപ്പ് നടപടി സ്വീകരിക്കുന്നില്ലെന്നാണ് പ്രദേശവാസികൾ ആരോപിക്കുന്നത്.
പടയപ്പയ്ക്കും മൊട്ടവാലനും ചക്കക്കൊമ്പനും പിന്നാലെ ഹൈറേഞ്ചിലെ അടുത്ത പേടി സ്വപ്നമാണ് അരിക്കൊമ്പൻ. അരിയോടുള്ള കാട്ടുകൊമ്പന്‍റെ ഇഷ്‌ടം മൂലം ആളുകളുടെ സ്വൈര്യ ജീവിതവിതത്തിനും പൊതുമുതലിനും ഭീഷണിയായിരിക്കുകയാണ്. ജനങ്ങൾക്ക് കിട്ടേണ്ട റേഷൻ പോലും കാട്ടുകൊമ്പന്മാർ ഇല്ലാതാക്കുന്ന അവസ്ഥയാണ്.