ഇടുക്കി:ഇടുക്കിയില്‍ വീണ്ടും കാട്ടാന ആക്രമണം. ചിന്നക്കനാല്‍ കോളനിയില്‍ ഒരു വീട് തകര്‍ത്തു. അരിക്കൊമ്പന്‍ എന്ന ഒറ്റയാനയാണ് ആക്രമണം നടത്തിയത്.
അന്ത്യമില്ലാതെ കാട്ടാന ആക്രമണം; ചിന്നക്കനാല്‍ കോളനിയില്‍ ഒരു വീട് തകര്‍ത്തു - ഇടുക്കി ഏറ്റവും പുതിയ വാര്‍ത്ത
അരിക്കൊമ്പന്‍ എന്ന ഒറ്റയാനയാണ് പുലർച്ചെ അഞ്ച് മണിയോടെ ചിന്നക്കനാല്‍ കോളനിയിലെ വീട് തകര്‍ത്തത്
ഇടുക്കിയില്‍ അന്ത്യമില്ലാത്ത കാട്ടാന ആക്രമണം; ചിന്നക്കനാല്‍ കോളനിയില്‍ ഒരു വീട് തകര്‍ത്തു
പുലർച്ചെ അഞ്ച് മണിയോടെയാണ് 301 കോളനി നിവാസിയായ എമിലി ജ്ഞാനമുത്തുവിന്‍റെ വീടിന് നേരെ കാട്ടാന ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ വീട് ഭാഗികമായി തകർന്നു. ശബ്‌ദം കേട്ട് വീട്ടുകാർ ഓടി രക്ഷപെടുകയായിരുന്നു.
നാട്ടുകാർ ശബ്‌ദമുണ്ടാക്കിയതിനെ തുടര്‍ന്ന്, അരിക്കൊമ്പന്‍ വീടിനു സമീപത്ത് നിന്ന് മാറിയെങ്കിലും ജനവാസ മേഖലയോട് ചേർന്ന് നില ഉറപ്പിച്ചിരിക്കുകയായണ്. വനം വകുപ്പ് വാച്ചര്‍മാരുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ ആനയെ ഓടിക്കാന്‍ ശ്രമം തുടരുന്നു.