ഇടുക്കി: ഖജനാപ്പാറയില്‍ കാട്ടുപന്നിയുടെ ആക്രമണത്തിൽ (Idukki wild boar attack) യുവാവിന് പരിക്കേറ്റു (man injured in wild boar attack). ഓട്ടോറിക്ഷയിൽ പച്ച മീൻ കച്ചവടം ചെയ്യുന്ന ഖജനാപ്പാറ വെള്ളിവിളന്താൻ സ്വദേശി സജിക്കാണ് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റത്. ശനിയാഴ്‌ച രാവിലെ അഞ്ചുമണിയോടെയാണ് സംഭവം.
അതിരാവിലെ രാജകുമാരി ടൗണിൽ നിന്നും വില്‍പനക്കായി മീൻ എടുക്കാൻ പോകുമ്പോഴായിരുന്നു ഓട്ടോക്ക് നേരെ കാട്ടുപന്നിയുടെ ആക്രമണം ഉണ്ടായത്. റോഡിനുനടുവിലൂടെ പാഞ്ഞുവന്ന കാട്ടുപന്നി സജി ഓടിച്ചിരുന്ന ഓട്ടോയിൽ ആഞ്ഞ് കുത്തുകയായിരുന്നു. കാട്ടുപന്നിയുടെ ആക്രമണത്തിൽ നിയന്ത്രണം തെറ്റിയ ഓട്ടോറിക്ഷ റോഡിലേക്ക് മറിഞ്ഞു.