കേരളം

kerala

ETV Bharat / state

കാട്ടുപന്നിയുടെ ആക്രമണത്തില്‍ വീട്ടമ്മക്ക് പരിക്ക് - മാങ്കുളം

മാങ്കുളം താളുംങ്കണ്ടത് ബാബുവിന്‍റെ  ഭാര്യ മോളിബാബുവിനെയാണ് കാട്ടുപന്നികൂട്ടം ആക്രമിച്ചത്. വിറക് ശേഖരിക്കുന്നതിനിടയിലായിരുന്നു വീട്ടമ്മയെ കാട്ടുപന്നികൂട്ടം ആക്രമിച്ചത്.

wild boar attack  idukki  house wife  ഇടുക്കി  മാങ്കുളം  കാട്ടുപന്നിയുടെ ആക്രമണം
കാട്ടുപന്നിയുടെ ആക്രമണത്തില്‍ വീട്ടമ്മക്ക് പരിക്ക്

By

Published : Apr 19, 2020, 6:26 PM IST

ഇടുക്കി:മാങ്കുളം താളുങ്കണ്ടത് കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരിക്കേറ്റ വീട്ടമ്മയെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീടിന് സമീപം വിറക് ശേഖരിക്കുന്നതിനിടയിലായിരുന്നു വീട്ടമ്മയെ കാട്ടുപന്നികൂട്ടം ആക്രമിച്ചത്. മാങ്കുളം താളുങ്കണ്ടത് ബാബുവിന്‍റെ ഭാര്യ മോളിബാബുവിനെയാണ് കാട്ടുപന്നികൂട്ടം ആക്രമിച്ചത്. ആക്രമണത്തിന്‍റെ ആഘാതത്തില്‍ മോളി സമീപത്തെ കെട്ടില്‍ നിന്നും താഴേക്ക് തെറിച്ചു വീണു. പ്രദേശത്ത് കഴിഞ്ഞ കുറച്ച് നാളുകളായി കാട്ടുപന്നി ശല്യം രൂക്ഷമാണെന്ന് മോളിയുടെ ഭര്‍ത്താവായ ബാബു പറഞ്ഞു.

കാട്ടുപന്നിയുടെ ആക്രമണത്തില്‍ വീട്ടമ്മക്ക് പരിക്ക്

ABOUT THE AUTHOR

...view details