ഇടുക്കി: കാട്ടുപന്നിയുടെ ആക്രമണത്തില്‍ യുവാവിന് പരിക്കേറ്റു. രാജകുമാരി ബി ഡിവിഷന്‍ സ്വദേശി കുഴിമറ്റത്തില്‍ രാജേഷിനെയാണ് കാട്ടുപന്നി ആക്രമിച്ചത്. കൃഷിയിടത്തില്‍ ജോലി ചെയ്യുന്നതിനിടെ കാട്ടുപന്നി രാജേഷിന് നേരെ പാഞ്ഞടുക്കുകയായിരുന്നു. തുടർന്ന് ഇയാളെ കുത്തി മറിച്ചിട്ട ശേഷവും ആക്രമണം തുടര്‍ന്നു. കൈക്കും കാലിലും പരിക്കേറ്റ ഇയാള്‍ രാജകുമാരി സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.
ഇടുക്കിയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ യുവാവിന് പരിക്ക് - ഇടുക്കി കാട്ടുപന്നി വാർത്ത
കൃഷിയിടത്തിൽ ജോലി ചെയ്യുകയായിരുന്ന രാജകുമാരി സ്വദേശി രാജേഷാണ് ആക്രമിക്കപ്പെട്ടത്.
ഇടുക്കിയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ യുവാവിന് പരിക്ക്
നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് രാജേഷിനെ ആശുപത്രിയില്‍ എത്തിച്ചത്. കാട്ടുപന്നി പതിവായി കൃഷിയിടങ്ങളിലേയ്ക്ക് കടക്കുന്നത് മൂലമുണ്ടാകുന്ന നാശനഷ്‌ടങ്ങൾക്കും ആളുകളുടെ സുരക്ഷക്കും സാഹചര്യമൊരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ALSO READ:കാട്ടാന ശല്യത്തിൽ ശാന്തൻപാറ; നടപടിയില്ലാതെ വനംവകുപ്പ്