ഇടുക്കി: കാട്ടാന ശല്യം രൂക്ഷമായതിനെ തുടർന്ന് ഇടുക്കി ജില്ലയിലെ മറയൂർ, കാന്തല്ലൂർ മേഖലകളിലെ കർഷകർ ഭീതിയില്‍. ഓണവിപണി ലക്ഷ്യമിട്ട് കൃഷിയിറക്കിയവരാണ് കാട്ടാനശല്യത്താല്‍ പൊറുതിമുട്ടുന്നത്. പുത്തൂര്‍, പെരുമല, കീഴാന്തൂര്‍, മറയൂർ, കാന്തല്ലൂര്‍ എന്നി ഗ്രാമങ്ങളിലെ കരിമ്പും വാഴയുമുള്‍പ്പെടെയുള്ള കൃഷി കാട്ടാനകള്‍ തിന്നു നശിപ്പിച്ചു. ചിന്നാര്‍ വന്യജീവി സങ്കേതത്തില്‍ നിന്നും കാരയൂര്‍ റിസര്‍വ് വഴി കാന്തല്ലൂര്‍ ഭാഗത്തെത്തിയ മുപ്പതോളം കാട്ടാനകളാണ് വ്യാപക നാശം സൃഷ്ടിക്കുന്നത്. കാട്ടാന കൃഷി നശിപ്പിക്കുന്നതോടെ കർഷകർ വലിയ പ്രതിസന്ധിയിലായിരിക്കുകയാണ്.
കാട്ടാനശല്യം രൂക്ഷം: ഭീതിയോടെ മറയൂരും കാന്തല്ലൂരും - കാട്ടുമൃഗശല്യം : പൊലിയുന്നത് ഇടുക്കിയിലെ കൃഷിക്കാരുടെ സ്വപ്‌നങ്ങൾ
കാട്ടുമൃഗങ്ങള്‍ കൃഷി നശിപ്പിക്കുന്നതിനാല്‍ കര്‍ഷകര്‍ ദുരിതത്തിലായിരിക്കുകയാണ്.
![കാട്ടാനശല്യം രൂക്ഷം: ഭീതിയോടെ മറയൂരും കാന്തല്ലൂരും](https://etvbharatimages.akamaized.net/etvbharat/prod-images/768-512-3970133-thumbnail-3x2-kaattumrugam.jpg)
കാട്ടുമൃഗശല്യം : പൊലിയുന്നത് ഇടുക്കിയിലെ കൃഷിക്കാരുടെ സ്വപ്‌നങ്ങൾ
കാട്ടാനശല്യം രൂക്ഷം: ഭീതിയോടെ മറയൂരും കാന്തല്ലൂരും
പകല്‍മുഴുവന്‍ പണിയെടുത്ത ശേഷം രാത്രിയില്‍ കാട്ടാനകളെ തുരത്താന്‍ കര്‍ഷകര്‍ കാവലിരിക്കേണ്ട സാഹചര്യമാണ് ഉള്ളത്. ആനകളെ തുരത്താന്‍ ശ്രമിക്കുന്നതിനിടയില്‍ കര്‍ഷകര്‍ തലനാരിഴക്ക് രക്ഷപ്പെട്ട സംഭവവും പ്രദേശത്തുണ്ടായിട്ടുണ്ട്. അതേ സമയം കാട്ടാനശല്യത്തിന് അറുതി വരുത്താന്‍ വൈദ്യുതി വേലിയുള്‍പ്പെടെയുള്ള സുരക്ഷാ സംവിധാനമൊരുക്കുമെന്നും കാട്ടാനകളെ വനത്തിലേക്ക് തുരത്താന്‍ വാച്ചര്‍മാരെ നിയമിക്കുമെന്നും മറയൂര്‍ ഡിഎഫ്ഒ അറിയിച്ചു.
Last Updated : Jul 28, 2019, 4:36 PM IST