കേരളം

kerala

ETV Bharat / state

ഇടമലക്കുടിയില്‍ കാട്ടുമൃഗശല്യം രൂക്ഷം - ഇടമലക്കുടി ആദിവാസി മേഖല

വിവിധ കുടികളില്‍ നിന്നും കുട്ടികള്‍ സ്‌കൂളില്‍ എത്തുന്നത് ഭയത്തോടെ. കാട്ടാനകള്‍ക്ക് പുറമേ കാട്ടുപോത്തിന്‍റെ ആക്രമണവും പ്രദേശത്ത് വ്യാപകമാണ്.

ഇടമലക്കുടിയില്‍ കാട്ടുമൃഗശല്യം രൂക്ഷം

By

Published : Jul 26, 2019, 10:54 AM IST

Updated : Jul 26, 2019, 11:43 AM IST

ഇടുക്കി: ഇടമലക്കുടി ആദിവാസി മേഖലയില്‍ കാട്ടുമൃഗങ്ങളുടെ ശല്യം രൂക്ഷമാകുന്നു. പകല്‍ സമയത്ത് പോലും കോളനിക്കുള്ളില്‍ ഇറങ്ങിനടക്കാന്‍ കഴിയാത്ത അവസ്ഥയാണെന്ന് കോളനി നിവാസികള്‍. സൊസൈറ്റിക്കുടിയില്‍ പഞ്ചായത്തിനായി നിര്‍മ്മിച്ചിട്ടുള്ള കെട്ടിടത്തിന്‍റെ പല ഭാഗങ്ങളും ആനകള്‍ തകര്‍ത്തു. കാട്ടുമൃഗശല്യം കാരണമാണ് തങ്ങള്‍ കൃഷിയില്‍ നിന്നും പിന്തിരിയുന്നതെന്നും കോളനി നിവാസികള്‍ പറയുന്നു.

ഇടമലക്കുടിയില്‍ കാട്ടുമൃഗശല്യം രൂക്ഷം

കാട്ടാനകള്‍ക്ക് പുറമേ കാട്ടുപോത്തിന്‍റെ ആക്രമണവും പ്രദേശത്ത് വ്യാപകമാണ്. രാത്രികാലങ്ങളില്‍ മൃഗങ്ങളെ ഭയന്ന് കോളനി നിവാസികള്‍ പുറത്തിറങ്ങാറില്ല. വിവിധ കുടികളില്‍ നിന്നും കുട്ടികള്‍ സ്‌കൂളില്‍ എത്തുന്നത് ഭയത്തോടെയാണെന്നും ആദിവാസി കുടുംബങ്ങള്‍ പറയുന്നു.

Last Updated : Jul 26, 2019, 11:43 AM IST

ABOUT THE AUTHOR

...view details