ഇടുക്കി: ദേവികുളം താലൂക്കിലെ വിവിധ പ്രദേശങ്ങളിൽ വന്യമൃഗ ശല്യം രൂക്ഷമെന്ന് പരാതി. കാട്ടാനയും കാട്ടുപന്നിയും കുരങ്ങും പുലിയും കാട്ടുപോത്തുമെല്ലാം ഇപ്പോൾ ജനവാസ മേഖലയില്‍ സ്ഥിരസാന്നിധ്യമാണ്. തന്നാണ്ട് വിളകള്‍ പോലും കൃഷിയിറക്കി ജീവിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് കര്‍ഷകര്‍. വന്യമൃഗങ്ങള്‍ കൃഷികൾ നശിപ്പിക്കുന്നതിനൊപ്പം ആളുകളുടെ ജീവനും ഭീഷണി ആവുകയാണ്. മൂന്നാര്‍, മറയൂര്‍, മാങ്കുളം തുടങ്ങിയ മേഖലകളിലെല്ലാം സ്ഥിരമായി വന്യമൃഗങ്ങളുടെ ശല്യമുണ്ട്.
ദേവികുളം താലൂക്കിൽ വന്യമൃഗ ശല്യം രൂക്ഷമെന്ന് പരാതി - destroys crops
വന്യമൃഗങ്ങള്‍ കൃഷികൾ നശിപ്പിക്കുന്നതിനൊപ്പം ആളുകളുടെ ജീവനും ഭീഷണി ആവുകയാണ്. മൂന്നാര്‍, മറയൂര്‍, മാങ്കുളം തുടങ്ങിയ മേഖലകളിലെല്ലാം സ്ഥിരമായി വന്യമൃഗങ്ങളുടെ ശല്യമുണ്ട്.
Also Read:കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ ധ്യാനം: രണ്ട് വൈദികർ മരിച്ചു, എൺപതോളം വൈദികർ ചികിത്സയില്‍
ആദിവാസി മേഖലകളിലും വന്യമൃഗശല്യം രൂക്ഷമാണ്. പൊറുതി മുട്ടി കൃഷിയിടം ഉപേക്ഷിച്ച് പോകുന്ന കര്‍ഷകരും നിരവധിയാണ്. വ്യാപകമായി കൃഷി നശിപ്പിക്കപ്പെടുന്നത് കര്‍ഷകരെ സാമ്പത്തികമായും പ്രതിസന്ധിയിലാക്കുന്നു. പലഭാഗത്തും വൈദ്യുതി വേലികളടക്കം തീര്‍ത്തിട്ടുണ്ടെങ്കിലും വന്യ മൃഗങ്ങളെ പ്രതിരോധിക്കാന്‍ അവ മതിയാവുന്നില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. പ്രശ്‌ന പരിഹാരത്തിന് ക്രിയാത്മകമായ ഇടപെടല്‍ വേണമെന്നാണ് കർഷകരുടെ ആവശ്യം.