ഇടുക്കി: കുളമാവിന് സമീപം അൽഷിമേഴ്‌സ് രോഗിയായ ഭർത്താവിന്‍റെ കഴുത്ത് മുറിച്ച ശേഷം ഭാര്യ മരിച്ച നിലയില്‍. കുളമാവിന് സമീപം കരിപ്പിലങ്ങാടാണ് സംഭവമുണ്ടായത്. കരിപ്പിലങ്ങാട് കുളപ്പുറത്ത് സുകുമാരന്‍റെ ഭാര്യ മിനിയാണ് മരണപ്പെട്ടത്. സുകുമാരന്‍റെ നില അതീവ ഗുരുതരമായി തുടരുകയാണ്.
ഇന്ന് രാവിലെ വീട്ടുജോലിക്കാരി എത്തിയപ്പോഴാണ് ദാരുണ സംഭവം അറിയുന്നത്. മിനിയെ കണ്ടെത്തിയതിന് തൊട്ടടുത്ത് തന്നെ സുകുമാരനെ കഴുത്തറുത്ത നിലയിൽ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ മൂന്ന് വർഷമായി കിടപ്പുരോഗിയാണ് സുകുമാരൻ.