ഇടുക്കി:ഉടുമ്പൻചോലയിൽ വ്യാപകമായി കള്ളവോട്ട് നടക്കുകയാണെന്ന് എം.പി ഡീൻ കുര്യാക്കോസ്. ഇതുസംബന്ധിച്ച് ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഉച്ചക്ക് ശേഷം സമാന്തര പാതകളിലൂടെ തമിഴ്നാട്ടിൽ നിന്നും ആളുകളെ ബലമായി മണ്ഡലത്തിലേക്ക് കടത്തിക്കൊണ്ട് വരികയാണ്. ഇതിന് പിന്നില്‍ സി.പി.എം നേതാക്കളും ജനപ്രതിനിധികളുമാണെന്നും അദ്ദേഹം ആരോപിച്ചു.
ഉടുമ്പൻചോലയിൽ വ്യാപക കള്ളവോട്ടെന്ന് ഡീന്‍ കുര്യാക്കോസ് - Udumbanchola
ഉച്ചക്ക് ശേഷം സമാന്തര പാതകളിലൂടെ തമിഴ്നാട്ടിൽ നിന്നും ആളുകളെ ബലമായി മണ്ഡലത്തിലേക്ക് കടത്തിക്കൊണ്ട് വരികയാണ്. ഇതിന് പിന്നില്‍ സി.പി.എം നേതാക്കളും ജനപ്രതിനിധികളുമാണെന്നും അദ്ദേഹം ആരോപിച്ചു.
ഉടുമ്പൻചോലയിൽ വ്യാപകമായി കള്ളവോട്ട് നടക്കുന്നു: ഡീന്‍ കൂര്യാക്കോസ്
ഉടുമ്പൻചോലയിൽ വ്യാപക കള്ളവോട്ടെന്ന് ഡീന്‍ കുര്യാക്കോസ്
കഴിഞ്ഞതവണ നേരിയ ഭൂരിപക്ഷത്തിൽ ഇരട്ട വോട്ട് ആനുകൂല്യത്തിലാണ് എം.എം മണി വിജയിച്ചത്. ഇത്തവണയും അത് ആവർത്തിക്കാനുള്ള ശ്രമങ്ങളാണ് സി.പി.എം നേതൃത്വം ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. രാവിലെ കേന്ദ്രസേന ഉപയോഗിച്ച് പരിശോധനകൾ നടത്തിയിരുന്നെങ്കിലും ഇപ്പോൾ ഇവയെല്ലാം നിഷ്പ്രഭമായ അവസ്ഥയാണെന്നും അദ്ദേഹം ആരോപിച്ചു.
Last Updated : Apr 6, 2021, 5:46 PM IST