ഇടുക്കി:കനത്ത മഴയിലും കാറ്റിലും ഹൈറേഞ്ചില്‍ വ്യാപക നാശം. വിവിധയിടങ്ങളില്‍ മരംവീണ് വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചു. പലയിടങ്ങളിലും വൈദ്യുതി ബന്ധം നിലച്ചു. മരംവീണ് ഗതാഗതം നിലച്ച് രാജാക്കാട് ആനപ്പാറയിലെ അമ്പതോളം കുടുംബങ്ങള്‍ ഒറ്റപ്പെട്ടു. ഇന്നലെ രാത്രിയിലുണ്ടായ ശക്തമായ കാറ്റില്‍ രാജാക്കാട് പഞ്ചായത്തിലെ അനപ്പാറ റൂട്ടില്‍ വന്‍മരം ഒടിഞ്ഞ് വീണ് ഗതാഗതം പൂര്‍ണ്ണമായി നിലച്ചു.റോഡ് ഗതാഗതം നിലച്ചതിനൊപ്പം സമീപ തോട്ടത്തിലെ നൂറ് കണക്കിന് ഏലച്ചെടികളും നശിച്ചു. ഓണക്കാല പ്രതീക്ഷയില്‍ കൃഷിയിറക്കിയ ഏക്കർ കണക്കിന് ഏത്തവാഴകളാണ് ശക്തമായ കാറ്റില്‍ ഒടിഞ്ഞ് നശിച്ചത്.
മഴയിലും കാറ്റിലും ഹൈറേഞ്ചില്‍ വ്യാപക നാശം
വിവിധയിടങ്ങളില്‍ മരം വീണ് വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചു. മരം വീണ് ഗതാഗതം നിലച്ച് രാജാക്കാട് ആനപ്പാറയിലെ അമ്പതോളം കുടുംബങ്ങള്‍ ഒറ്റപ്പെട്ടു.പലയിടങ്ങളിലും വൈദ്യുതി ബന്ധം നിലച്ചു.
മഴയിലും കാറ്റിലും ഹൈറേഞ്ചില്‍ വ്യാപാക നാശം
രാജാക്കാട്, രാജകുമാരി സേനാപതി അടക്കമുള്ള പഞ്ചായത്തുകളില്‍ കഴിഞ്ഞ ഒറ്റ ദിവസം പെയ്ത പേമാരിയിലും ശക്തമായ കാറ്റിലും ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് ഉണ്ടായത്. അപകട സാധ്യത കണക്കിലെടുത്ത് പല തോട്ടങ്ങളിലും ജോലികൾ നിര്‍ത്തിവച്ചിരിക്കുകയാണ്.