ഇടുക്കി:കനത്ത മഴയില്‍ നെടുങ്കണ്ടത്ത് കിണർ ഇടിഞ്ഞ് താഴ്ന്നു. നെടുങ്കണ്ടം കോട്ടയിൽ നാസർ ഹസനാരുടെ പുരയിടത്തിലെ കിണറാണ് ഇടിഞ്ഞു താഴ്ന്നത്. ഇന്നലെ (06.08.2022) ഉച്ചയോടെയാണ് സംഭവം. സംഭവത്തില്‍ സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു.
കനത്ത മഴയില്‍ കിണര്‍ ഇടിഞ്ഞുതാഴ്ന്നു; അന്വേഷണം ആരംഭിച്ച് സ്പെഷ്യൽ ബ്രാഞ്ച് - കിണറിന് സംരക്ഷണമായി ഒരുക്കിയ റിങുകള്‍
ഇടുക്കി നെടുങ്കണ്ടത്ത് ശക്തമായ മഴയില്‍ കിണര്‍ ഇടിഞ്ഞുതാഴ്ന്നു, സമീപപ്രദേശത്ത് സ്പെഷ്യൽ ബ്രാഞ്ചിന്‍റെ അന്വേഷണം.
![കനത്ത മഴയില്‍ കിണര്‍ ഇടിഞ്ഞുതാഴ്ന്നു; അന്വേഷണം ആരംഭിച്ച് സ്പെഷ്യൽ ബ്രാഞ്ച് Well Collapsed due to Rain Well Collapsed due to Rain in Idukki Idukki News Latest Idukki News Local News Idukki Well Collapsed in Idukki Nedumkandam Well Collapsed in Idukki Nedumkandam Due to heavy Rain kerala rain Latest Rain updates Kerala kerala rain live updates Kerala Weather Updates മഴക്കെടുതി കേരളത്തില്‍ മഴക്കെടുതി കനത്ത മഴയില്‍ കിണര്‍ ഇടിഞ്ഞുതാഴ്ന്നു അന്വേഷണം ആരംഭിച്ച് സ്പെഷ്യൽ ബ്രാഞ്ച് ഇടുക്കി നെടുങ്കണ്ടത്ത് ശക്തമായ മഴയില്‍ കിണര്‍ ഇടിഞ്ഞുതാഴ്ന്നു ഇടുക്കി നെടുങ്കണ്ടത്ത് സ്പെഷ്യൽ ബ്രാഞ്ചിന്‍റെ അന്വേഷണം കിണര്‍ ഇടിഞ്ഞുതാഴ്ന്ന സമീപപ്രദേശത്ത് സ്പെഷ്യൽ ബ്രാഞ്ചിന്‍റെ അന്വേഷണം പുരയിടത്തിലെ കിണര്‍ ഇടിഞ്ഞു താഴ്ന്നു കിണറിന് സംരക്ഷണമായി ഒരുക്കിയ റിങുകള്‍ സമാന സംഭവങ്ങൾ ഉണ്ടായിട്ടുണ്ടോ എന്ന് സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-16039558-thumbnail-3x2-hjguih.jpg)
കനത്ത മഴയില്‍ കിണര്‍ ഇടിഞ്ഞുതാഴ്ന്നു; അന്വേഷണം ആരംഭിച്ച് സ്പെഷ്യൽ ബ്രാഞ്ച്
കനത്ത മഴയില്‍ കിണര്‍ ഇടിഞ്ഞുതാഴ്ന്നു; അന്വേഷണം ആരംഭിച്ച് സ്പെഷ്യൽ ബ്രാഞ്ച്
കിണറിന് സംരക്ഷണമായി ഒരുക്കിയ 27 റിങുകളിൽ മൂന്ന് എണ്ണം മാത്രമെ നിലവില്‍ പുറത്ത് കാണാന്‍ കഴിയുന്നുള്ളു. കിണർ ഇടിഞ്ഞ് താഴ്ന്നതോടെ വീട്ടിലേക്കുള്ള കുടിവെള്ളവും പശുക്കളെ പരിപാലിക്കുന്നതുമെല്ലാം ബുദ്ധിമുട്ടിലായതായി നാസർ ഹസനാര്‍ പറയുന്നു. സമീപവാസിയുടെ കുഴൽ കിണറിൽ നിന്നാണ് കുടുംബം നിലവില്‍ വെള്ളം എടുക്കുന്നത്. സമീപപ്രദേശങ്ങളിലും സമാന സംഭവങ്ങൾ ഉണ്ടായിട്ടുണ്ടോ എന്ന് സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു.