ഇടുക്കി: 'മുപ്പത്തി മൂന്ന്, 'പെരുമ്പൻ കുത്ത്', 'കോഴിവാലൻ കുത്ത്', 'നക്ഷത്ര, 'പാമ്പുംകയം', 'കൈനഗിരി'... ഈ പേരുകൾ ഇടുക്കിയെന്ന സുന്ദര ജില്ലയ്ക്ക് സുപരിചിതമാണ്. എല്ലാം അതിസുന്ദര വെള്ളച്ചാട്ടങ്ങളാണ്. അടിമാലിയിൽ നിന്നും ഒരു മണിക്കൂർ യാത്ര. മാങ്കുളമെന്ന മനോഹര ഗ്രാമത്തെ സൗന്ദര്യവതിയാക്കുന്ന അര ഡസനിലധികം വെള്ളച്ചാട്ടങ്ങൾ. മഴക്കാലത്ത് നിറഞ്ഞൊഴുകി സഞ്ചാരികൾക്ക് നവ്യാനുഭവം സമ്മാനിക്കുന്ന ജലപാതങ്ങൾ.
കൂട്ടത്തിൽ അതി സുന്ദരി മുപ്പത്തി മൂന്ന് വെള്ളച്ചാട്ടമാണ്. വേനൽക്കാലത്തും ജല സമൃദ്ധമായി പതഞ്ഞൊഴുകും. കാലവർഷം ശക്‌തി പ്രാപിച്ചതിനാൽ ഇപ്പോൾ രൗദ്രഭാവമാണ്.