ഇടുക്കി: ഇടുക്കിയിൽ ജലപാതങ്ങൾ സജീവമാകുന്നു. ഈ വർഷം വേനൽ മഴ കനിഞ്ഞതോടെയാണ് വെള്ളച്ചാട്ടങ്ങൾ വീണ്ടും കാഴചക്കാർക്ക് വിസ്‌മയമൊരുക്കുന്നത്. സാധാരണ രീതിയിൽ ജൂൺ പകുതിയോടെയാണ് ജില്ലയിലെ ജലപാതങ്ങൾ സജീവമാകാറുള്ളത്. ജലസമൃദ്ധമായി പച്ചവിരിച്ച മലനിരകൾക്ക് വെള്ളി കാർകൂന്തൽപോലെയാണ് ഓരോ വെള്ളച്ചാട്ടങ്ങളും.
തൊമ്മൻകുത്ത്, ചിയാപാറ, പവർ ഹൗസ് തുടങ്ങി വിസ്‌മയ കാഴ്ചകൾ സമ്മാനിക്കുന്ന നിരവധി വെള്ളച്ചാട്ടങ്ങളാണ് ജില്ലയിലുള്ളത്. മനം നിറക്കുന്ന കാഴ്ചകളാണ് ഈ വെള്ളച്ചാട്ടങ്ങൾ സമ്മാനിക്കുന്നത്. വെള്ളച്ചാട്ടം ആസ്വദിക്കാൻ ധാരാളം വിനോദ സഞ്ചാരികൾ ധാരാളമായി എത്തിയിരുന്ന പ്രദേശം ലോക്ക്‌ഡൗണിനെ തുടർന്ന് ഇന്ന് നിശ്ചലമാണ്. കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിലെ ചിയാപ്പാറ വെള്ളച്ചാട്ടത്തിലാണ് കൂടുതൽ സഞ്ചാരികൾ എത്തിയിരുന്നത്.