കേരളം

kerala

ETV Bharat / state

ഇടുക്കി വട്ടവടയില്‍ ജലക്ഷാമം രൂക്ഷമാകുന്നു - Water scarcity

ശീതകാല പച്ചക്കറി കൃഷിയുടെ കേന്ദ്രമായ വട്ടവടയില്‍ ജലക്ഷാമം രൂക്ഷമാകുന്നത് കര്‍ഷകര്‍ക്ക് ഏറെ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.

ഇടുക്കി വട്ടവട  ജലക്ഷാമം രൂക്ഷം  ഇടുക്കി  ഗ്രാന്‍റീസ് മരങ്ങള്‍  Water scarcity  Idukki district
ഇടുക്കി വട്ടവടയില്‍ ജലക്ഷാമം രൂക്ഷമാകുന്നു

By

Published : Jun 24, 2020, 1:33 PM IST

ഇടുക്കി: ശീതകാല പച്ചക്കറി കൃഷിയുടെ കേന്ദ്രമായ വട്ടവടയില്‍ ജലക്ഷാമം രൂക്ഷമാകുന്നു. ഗ്രാന്‍റീസ് മരങ്ങളുടെ വ്യാപനമാണ് സ്ഥലത്ത് ജലക്ഷാമം നേരിടാൻ ഇടയാക്കുന്നതെന്നാണ് കർഷകര്‍ പറയുന്നത്. മരങ്ങള്‍ മുറിച്ച് നീക്കാൻ സര്‍ക്കാരിന്‍റെ ഉത്തരവുണ്ടായിട്ടും നടപടി വൈകുന്നുവെന്ന ആക്ഷേപവും ഉയരുന്നുണ്ട്.

ഇടുക്കി വട്ടവടയില്‍ ജലക്ഷാമം രൂക്ഷമാകുന്നു

വര്‍ഷങ്ങള്‍ക്ക് മുമ്പ് സോഷ്യല്‍ ഫോറസ്ട്രിയുടെ ഭാഗമായിട്ടാണ് വട്ടവടയിലും സമീപപ്രദേശങ്ങളിലും ഗ്രാന്‍റീസ് മരങ്ങള്‍ നട്ടുപിടിപ്പിച്ചത്. നീര്‍ച്ചാലുകള്‍ ഉള്‍പ്പെടെ വറ്റിവരളാന്‍ കാരണം ഗ്രാന്‍റീസ് മരങ്ങളുടെ വ്യാപനമാണെന്നാണ് കര്‍ഷകര്‍ ആരോപിക്കുന്നത്. മരങ്ങള്‍ മുറിച്ചുമാറ്റാന്‍ സര്‍ക്കാര്‍ തലത്തില്‍ ഇടപെടല്‍ ഉണ്ടായിട്ടും ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് വേണ്ട സഹകരണം ലഭിക്കുന്നില്ലെന്ന് വട്ടവട ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് രാമരാജ് പറഞ്ഞു.

ജലക്ഷാമം പ്രദേശത്തെ കര്‍ഷകര്‍ക്കിടയില്‍ വലിയ ആശങ്ക ഉയര്‍ത്തുന്നുണ്ട്. വെള്ളം കിട്ടാതായാല്‍ കൃഷി നശിക്കും. മരങ്ങള്‍ മുറിച്ച് നീക്കുന്നതിനും പ്രദേശത്തെ ജലസേചന സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും അടിയന്തര ഇടപെടല്‍ വേണമെന്നാണ് കര്‍ഷകരുടെ ആവശ്യം.

ABOUT THE AUTHOR

...view details